ഈറോഡ് ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് ബന്നാരി. സത്യമംഗലം പട്ടണത്തില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമാണ് ബന്നാരിയിലേയ്ക്കുള്ളത്. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായ ചെറിയ ഗ്രമമാണിത്. ഇവിടെയൊരു പോലീസ് ഹെഡ്ക്വാട്ടേഴ്സുണ്ട്. പോലീസിന്റെ പ്രത്യേക കര്‍മസേന ഇവിടെ കേന്ദ്രീകരിച്ചിട്ടുണ്ട്. ബന്നാരി അമ്മന്‍ ക്ഷേത്രത്താല്‍ പ്രശസ്തമാണ് ഈ ഗ്രാമം. വര്‍ഷംതോറും നിരവധി പേര് ഇവിടെ ദര്‍ശനത്തിനായി എത്താറുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ ആണ് ഈ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. തമിഴ്നാട്ടിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നു കൂടിയാണിത്. രാവിലെ 5.30 മുതല്‍ രാത്രി 9 മണി വരെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താം.