തമിഴ്നാട്ടിലെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ പള്ളികളിലൊന്നാണ് ബ്രോഫ്. ആസ്ട്രേലിയന്‍ മിഷനറിയായ ആന്റണി വാട്സണ് ബ്രോഫ് നിര്‍മ്മിച്ച പള്ളിയാണിതെന്നാണ് പറയപ്പെടുന്നത്. നഗരവാസികള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തവ്യക്തിയാണിദ്ദേഹം. പൊതുജന താല്പര്യംപ്രകാരം പള്ളിഅധികൃതര്‍ നിരവധി കാര്യങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ട്. 1928-29 ന്റെ മധ്യത്തിലായി ആരംഭിച്ച പള്ളി പനീര്‍സെല്‍വം പാര്ക്കിന് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോ-സാഴ്സെനിക് ശൈലിയിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കൊപ്പം മുസ്ലീം വിശ്വാസികളെയും ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസം തോറും ആയിരകണക്കിന് പേര് ഇവിടെ സന്ദര്‍ശനത്തിന് എത്താറുണ്ട്.