ഈറോഡിന്റെ ഹൃദയഭാഗത്തായാണ് പെരിയമാരിയമ്മന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ ദേവതകളുടെയും രാജ്ഞിയായിട്ടാണ് മാരിയമ്മനെ കണക്കാക്കുന്നത്. 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊങ് ചോള നിര്‍മ്മിച്ചതാണ് ക്ഷേത്രമെന്നാണ് വിശ്വാസം. 3500 ചതുരശ്രമീറ്റര്‍ സ്ഥലമാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിലെ പ്രധാന ആഘോഷം പൊങ്കല്‍ ആണ്. ഏപ്രില്‍ മാസത്തിലാണിത് . ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണിത്. ഉത്സവ സമയത്തെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്നാണ് മാ-വിളക്ക്. നിരവധി പേര് ഇതിനായി ഇവിടെ എത്താറുണ്ട്. എല്ലാ തരത്തിലുള്ള രോഗങ്ങളില്‍ നിന്നും മുക്തി നല്‍കാനുള്ള കഴിവ് മാരിയമ്മനുണ്ടെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണ ശൈലി വളരെ പ്രശസ്തമാണ്. നിരവധി ശില്പങ്ങള് ക്ഷേത്രത്തിലുണ്ട്.