നവാബുമാരുടെ തലസ്ഥാനമായിരുന്നു ഫൈസാബാദ് . അവരുടെ ഭരണകാലത്ത് നിരവധി സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് ഫോര്‍ട്ട് കല്‍ക്കട്ട. 1764 ല്‍ ബുക്സാറില് നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ പരാജയപ്പെടുത്തിയതിന് ശേഷം ഷുജ-ഉദ്-ദൗളയാണ് ഈ കോട്ട പണികഴിപ്പിച്ചത്.
യുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും ആ പ്രദേശിന്റെ നിയന്ത്രണം അദ്ദേഹത്തിന് നഷ്ടമായില്ല എന്നാണ് കോട്ടയുടെ നിര്‍മ്മാണം നല്കുന്ന സൂചന. നവാബും അദ്ദേഹത്തിന്റെ ഭാര്യയും മരണം വരെ ഈ കോട്ടയില്‍ തന്നെയാണ് കഴിഞ്ഞതെന്നാണ് ചരിത്രം പറയുന്നത്. കളിമണ്ണുകൊണ്ടാണ് കോട്ടയുടെ ഭിത്തി പണിതിരിക്കുന്നത്. പൂര്‍ണമായും മുഗള്‍ ശൈലിയിലാണ് കോട്ടയുടെ നിര്‍മ്മാണം.