കോട്കപുര റോഡില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ കിലാ മുബാരക്കിന് അടുത്തായാണ് ഗുരുദ്വാര ഗോദ്രി സാഹിബ് സ്ഥിതി ചെയ്യുന്നത്. ബാബ ഷെയ്ക്ക് ഫരീദ് തീര്‍ത്ഥാടനത്തിനിടെ തന്റെ മേല്‍ക്കുപ്പായം അഴിച്ചുവച്ച സ്ഥലത്താണ് 1982 ല്‍ ഈ മന്ദിരം പണികഴിപ്പിച്ചത്.വിശ്വാസികള്‍ക്ക് പുണ്യസ്നാനത്തിനായി സന്ത് സരോവര്‍ എന്ന തീര്‍ത്ഥക്കുളവും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.വ്യാഴാച്ചകളില്‍ ഇവിടെ കുളിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.