ഫത്തേഹ്ഗര്‍ ഗുരുദ്വാര കെട്ടിട സമുച്ചയത്തിന് ഉള്ളിലാണ് ജാസ് ഹവേലി എന്നും ജാസ് മഹല്‍ എന്നും പേരുള്ള 17ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ ഹവേലി സ്ഥിതി ചെയ്യുന്നത്. മുഗള്‍ ഭരണകാലത്ത് സിര്‍ഹിന്ദ് നവാബായിരുന്ന വസീര്ഖാന്െറ കൊട്ടാരത്തിലെ ദിവാനായിരുന്ന തോഡര്‍മാല്‍ ഗുരു ഗോബിന്ദ്സിംഗ് ജിയുടെ അനുയായി ആയിരുന്നു. വസീര്ഖാന്െറ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയ ഗുരുജിയുടെ മക്കളുടെയും അമ്മയുടെയും ശവസംസ്കാരത്തിന് മുന്‍കൈയെടുത്തത് തോഡര്‍മാല്‍ ആണെന്നാണ് വിശ്വാസം.
മനോഹരമായ സിര്‍ഹിന്ദി കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ള ഈ ഹവേലിയുടെ വിവിധ ഭാഗങ്ങളിലായി പൂന്തോട്ടങ്ങളും ജലധാരകളും ധാരാളമുണ്ട്. പ്രൗഡിയുടെ നിര്‍മാണ ലൈി ഓരോ അണുവിലും പുലര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ഹവേലിയില്‍ ആളുകളെ സ്വീകരിക്കാന്‍ വിശാലമായ സൗകര്യമുള്ള മുറിയാണ് ഉള്ളത്.