ആക്ബറിന്‍റെ ഹിന്ദുഭാര്യയായിരുന്ന ജോദാ ഭായ് താമസിച്ചിരുന്ന സുന്ദരമായ മുഗള്‍ കൊട്ടാരമാണ് മരിയ ഉസ്സമാനി കൊട്ടാരം. ഫത്തേഹ്പുര്‍ സിക്രിയിലെ പ്രധാന കോട്ടക്കകത്താണ് ഇത്. അക്ബറിന്‍റെയും മകന്‍റെയും കാലത്ത് അധികാരകേന്ദ്രമായിരുന്ന സ്ഥലമാണ് ഇത്. മറ്റൊരു കഥ ഈ കൊട്ടാരം അദ്ദേഹത്തിന്‍റെ മുസ്ലിം ഭാര്യയുടെ വീടായതിനാലാണ് ഇത് തുര്‍ക്കിഷ് സുല്‍ത്താനയുടെ വീട് എന്ന പേരില്‍ ഇത്
അറിയപ്പെടാന്‍ കാരണമെന്നാണ്. എങ്കിലും ഇതിന്‍റെ ചെറിയ വലിപ്പത്തില്‍ നിന്ന് കാര്യമായൊന്നും ഊഹിക്കാനാവില്ല.
പൈതൃകമായ രൂപകല്‍പനയും ലക്ഷ്വറിയായ അലങ്കാരപ്പണികളുമാണഅ ഈ കൊട്ടാരത്തിലുള്ളത്. ധാരാളം പണവും നിരവധി വിദഗ്ധ ജോലിക്കാരെ ഉപയോഗിച്ചുമാണ് കൊട്ടാരം പണിതീര്‍ത്തത്. ചുറ്റുമുള്ള പൂന്തോട്ടവം കെട്ടിടത്തിലെ ചുവര്‍ചിത്രങ്ങളും ഇതിന് ഭംഗി കൂട്ടുന്നു. മികച്ച അകം പുറം രൂപകല്‍പനയും അലങ്കാരപ്പണികളും അടങ്ങിയതാണ് ഈ കൊട്ടാരം.