ഫിറോസ്പൂര്‍ അമൃത്സര്‍ അതിര്‍ത്തിയില്‍ 86 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ചതുപ്പുനിലമാണിത്. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ഇവിടം 1999 ല്‍ വന്യജീവി സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടതാണ്. 1990 ല്‍തന്നെ യുണൈറ്റഡ് നാഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിനു കീഴില്‍ സംരക്ഷിക്കപ്പെടേണ്ട ചതുപ്പുനിലങ്ങളുടെ അന്താരാഷ്ട സൈറ്റായ റംസാര്‍ സൈറ്റില്‍ ഈ പ്രദേശം ഇടം നേടിയിട്ടുണ്ട്.
സൈബീരിയയില്‍ നിന്നും ആര്‍ട്ടിക്ക് പ്രദേശത്ത് നിന്നും മഞ്ഞുകാലത്ത് സ്ഥിരമായി ദേശാടനക്കിളികള്‍ കൂട്ടത്തോടെ ഇവിടെ എത്താറുണ്ട്. വൈഗോണ്,ഷോവെല്ലര്,കോമണ്‍ ടീല്‍ പിന്‍ടെയില്‍,ബ്രാഹ്മണി തുടങ്ഹി താറാവിനങ്ങളുടെ പ്രധാന താവളമാണ് ഇവിടം.
ഇതുകൂടാതെ തലയില്‍ പൂവുള്ള പ്രത്യകയിനം താറാവുകളേയും ഇവിടത്തെ കുളങ്ങളില്‍ കാണാം.ഏഴ് ഇനങ്ങളിലുള്ള ആമകളേയും 26 ഇനം മത്സ്യങ്ങളേയും നീര്‍നായ, കാട്ടുപന്നി , കാട്ടുപൂച്ച, കുറുനരി, കീരി തുടങ്ങി കാട്ടുമൃഗങ്ങളേയും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് നേരില്‍ കാണാം.