ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന പ്രശസ്തമായ തുറമുഖമാണ് ഖാണ്ഡ്ല പോര്‍ട്ട്. കച്ച് ജില്ലയിലാണ് വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയായ ഖാണ്ഡ്ല പോര്‍ട്ട്. സ്വാതന്ത്രാനന്തരം കറാച്ചി പാക്സിഥാന്റെ ഭാഗമായതുകൊണ്ട് 1950 ലാണ് തുറമുഖാവശ്യങ്ങള് മുന്‍നിര്‍ത്തി ഖാണ്ഡ്ല പോര്‍ട്ട് നിര്‍മിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഇന്നിത്.
ഇവിടെ സന്ദര്‍ശനം നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.