തീര്‍ത്ഥാടകര്‍ക്ക് ഏറെ താല്പര്യമുള്ള ഒരു സ്ഥലമാണ് ഗംഗാനാനി. ഗംഗോത്രിയിലെ ഒരു ടൗണാണ് ഇത്. ധ്യാനത്തിന് അനുയോജ്യമായ ഒരു സ്ഥലമായാണ് ഇത് കണക്കാക്കപ്പെടുന്നത്. മനശാന്തി ലഭിക്കാന്‍ ഇവിടുത്തെ ശാന്തസുന്ദരമായ പ്രദേശത്ത് സമയം ചെലവഴിക്കാം. പര്‍വ്വതങ്ങളുടെ മനോഹരമായ കാഴ്ചകളും, പ്രസന്നമായ പ്രകൃതിയും ഏറെ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
റിഷികുണ്ഡ് എന്ന ചുടുനീരുറവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്നാനം ചെയ്തതിന് ശേഷമാണ് ഗംഗോത്രി ക്ഷേത്രത്തിലേക്ക് ഭക്തര്‍ പോകാറ്. ഗംഗാനാനിക്ക് സമീപമുള്ള മറ്റൊരു മനോഹരമായ സ്ഥലമാണ് ഭട്ടവാരി. വേദവ്യാസന്റെ പിതാവും, വിശുദ്ധാത്മാവുമായ പരാശരന്റെ ക്ഷേത്രമാണ് ഇത്.