Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗാംഗ്ടോക് » ആകര്‍ഷണങ്ങള് » സിക്കിം സയന്‍സ് സെന്‍റര്‍

സിക്കിം സയന്‍സ് സെന്‍റര്‍, ഗാംഗ്ടോക്

63

ഗാംഗ്ടോക്കിന് സമീപം മര്‍ചാക്കിലാണ് സിക്കിം സയന്‍സ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്. ശാസ്ത്ര,സാങ്കേതിക തത്വങ്ങളെ സന്ദര്‍ശകര്‍ക്ക് ലളിത വഴിയിലൂടെ പറഞ്ഞുകൊടുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. സയന്‍സ് പാര്‍ക്ക്, യുനീക്ക് ഹ്യുമണ്‍ കൈന്‍ഡ് ഗ്യാലറി, ഫണ്‍ സയന്‍സ് ഗ്യാലറി, താരാമണ്ഡല്‍, സ്റ്റുഡന്‍റ് ആക്ടിവിറ്റീസ് ഗ്യാലറി എന്നിവയാണ് ഇവിടെയൂള്ളത്.  ഇവിടത്തെ വിവിധ ഗ്യാലറികളെ കുറിച്ച്

ദി യുനീക്ക് ഹ്യുമണ്‍ കൈന്‍ഡ് ഗ്യാലറി

മനുഷ്യ ജീവിതത്തിന്‍െറ വ്യത്യസ്തതയെയും ഭൂമിയിലെ മറ്റ് ജീവജാലങ്ങളെയും കുറിച്ച 42 ഇന്‍ററാക്ടീവ് പ്രദര്‍ശനങ്ങളാണ് ഇവിടെയുള്ളത്. മനുഷ്യന്‍െറ വളര്‍ച്ച,പുനരുല്‍പ്പാദനം, രക്തചംക്രമണം, ജനിറ്റിക്സ് തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ പ്രദര്‍ശനങ്ങള്‍ വഴി സന്ദര്‍ശകന് മനസിലാക്കി തരുന്നു. ഒപ്ടിക്കല്‍ ഇല്യൂഷന്‍ കോര്‍ണറാണ് മറ്റൊരു ആകര്‍ഷണം. ഐ.ക്യു ആന്‍റ് പസില്‍സ് കോര്‍ണറും മള്‍ട്ടി മീഡിയ ക്വിസ് കോര്‍ണറും ആകര്‍ഷണീയമാണ്.

ഫണ്‍ സയന്‍സ് ഗ്യാലറി: കളിയിലൂടെ ശാസ്ത്ര തത്വങ്ങള്‍ മനസിലാക്കി തരുന്ന വിവിധ പ്രദര്‍ശനങ്ങളാണ് ഇവിടെയുള്ളത്. നിറമുള്ള നിഴലുകള്‍ ഉണ്ടാക്കുന്ന ലൈറ്റുകള്‍,രസകരമായ കണ്ണാടികള്‍, ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവ ഇവിടെയുണ്ട്.

ചില്‍ഡ്രന്‍സ് കോര്‍ണര്‍ - കുട്ടികള്‍ക്ക് എളുപ്പത്തില്‍ ശാസ്ത്രം മനസിലാക്കി കൊടുക്കുന്നതിനുള്ള വിവിധ സയന്‍സ് കിറ്റുകളും പസിലുകളുമാണ് ഇവിടെയുള്ളത്. കുട്ടികള്‍ക്കായി ഇവിടെ മള്‍ട്ടിമീഡിയ ക്വിസും നടത്തുന്നുണ്ട്.

താരാമണ്ഡല്‍ - നക്ഷത്രലോകത്തെയും സൗരയഥത്തെയുമെല്ലാം തൊട്ടടുത്ത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്ളാനറ്റോറിയത്തിലേക്ക് പോകാം. ഒരേ സമയം 25 പേര്‍ക്കാണ് ഇവിടെ പ്രവേശനം. രാത്രികളില്‍ ഗാംഗ്ടോക്കിന്‍െറ ആകാശത്തിനൊപ്പം വടക്കന്‍ ചക്രവാളത്തിലെ വിസ്മയ കാഴ്ചകളിലേക്ക് മിഴിതുറക്കാനും ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കഴിയും. കാര്യങ്ങള്‍ ലളിതമായി മനസിലാക്കി നല്‍കാന്‍ ഇന്‍ററാക്ടീവ് ഡെമോണ്‍സ്ട്രേഷനും ഇവിടെയുണ്ട്.

സ്റ്റുഡന്‍റ് ആക്ടിവിറ്റീസ് കോര്‍ണര്‍ - കുട്ടികള്‍ക്ക് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ  ശാസ്ത്രത്തെ അടുത്തറിയാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇതിന്‍െറ ഭാഗമായി സയന്‍സ് ക്വിസ്, സെമിനാറുകള്‍, ശാസ്ത്രമേളകള്‍, തുടങ്ങി നിരവധി പരിപാടികള്‍ ഇവിടെ നടത്തിവരാറുണ്ട്. ദേശീയ ശാസ്ത്രദിനം,ലോക ജനസംഖ്യാ ദിനം തുടങ്ങിയ ദേശീയ ദിനാചരണങ്ങളിലെല്ലാം ഇവിടെ രസകരമായ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

സയന്‍സ് പാര്‍ക്ക്: നഗര തിരക്കില്‍ നിന്ന് മാറി ശാന്തമായ സ്ഥലത്താണ് സയന്‍സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ സന്ദര്‍ശകര്‍ വിവിധ വിനോദ പരിപാടികളില്‍ ഏര്‍പ്പെടുന്നത് പതിവാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun