Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗഞ്ചം

ഗഞ്ചം -  കടലോരത്തിന്‍െറ നാട്

21

ബംഗാള്‍ ഉള്‍ക്കടലിന്‍െറ തീരത്ത് സ്ഥിതി ചെയ്യുന്ന ഒറീസയിലെ പ്രമുഖ നഗരമാണ് ഗഞ്ചം. ഭക്‍ഷ്യധാന്യങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ഗനിയാം എന്ന വാക്കില്‍ നിന്നാണ് ഗഞ്ചം എന്ന പേര് ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലിന്‍െറ തീരത്തായതിനാല്‍ മനോഹരങ്ങളായ ബീച്ചുകളാണ് ഇവിടത്തെ ടൂറിസം മേഖലയുടെ ജീവനാഡി.

പര്‍വതങ്ങളും അവയെ തഴുകി ഒഴുകുന്ന നദികളും ഹരിത ഭംഗി പടര്‍ത്തി നില്‍ക്കുന്ന പച്ചപ്പുമെല്ലാം ഈ മനോഹര ഭൂമിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പുരാതനമായ ക്ഷേത്രങ്ങളുടെയും നാടാണ് ഗഞ്ചം. ദൈവിക ശക്തികളുടെ അനുഗ്രഹങ്ങളും അത്ഭുതങ്ങളും വര്‍ഷിക്കണമെന്നുള്ള പ്രാര്‍ഥനകളുമായി നിരവധി വിശ്വാസികളാണ് ഇവിടെയത്തൊറ്. ഡോലോ യാത്ര, തരാതരിണി മേള, ദണ്ഡയാത്ര, തകുരാനി യാത്ര എന്നിവ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിശ്വാസികള്‍ക്കൊപ്പം സഞ്ചാരികളുടെയും ഉല്‍സവ കാലമാണ്. കൊത്തുപണികളുള്ള കല്ലുകള്‍, മുള കൊണ്ട് തീര്‍ത്ത വസ്തുക്കള്‍, മരത്തിലും ഓടിലും തീര്‍ത്ത വസ്തുക്കളും ഇവിടെ ധാരാളമായി ലഭിക്കും.

കാഴ്ചകള്‍

മനോഹരങ്ങളായ ബീച്ചുകളായും അഗാധമായ താഴ്വരകളാലും കൂറ്റന്‍  മലനിരകളാലും സമ്പന്നമാണ് ഗഞ്ചത്തിലെ കാഴ്ചകള്‍.

ഈ മലനിരകളിലെ വിസ്മയം പടര്‍ത്തുന്ന ഗുഹകളും പഴക്കമുള്ള ക്ഷേത്രങ്ങളും സഞ്ചാരിയെ എന്നും ഭ്രമിപ്പിക്കുന്നതാണ്. ആര്‍ജ്യപ്പള്ളി, ഹുമ കാന്തിഅഗദ കടല്‍തീരങ്ങളോട് താരതമ്യപ്പെടുത്താന്‍ വേറൊന്നില്ളെന്ന് തന്നെ പറയാം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒഡീഷയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന ഗിരിസോലക്ക് സമീപമുള്ള പതി സോനെപൂര്‍ ബീച്ചും ഭൈരബീ ക്ഷേത്രവും നിരവധി പേര്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളാണ്.  

അസ്കയില്‍ നിന്ന് ബുഗുഡയിലേക്കുള്ള വഴിയില്‍ ബേട്ടനായി എന്ന സ്ഥലത്ത് വാഹനം നിര്‍ത്തിയാല്‍ ഭാഗ്യമുള്ളവര്‍ക്ക് മാന്‍ വര്‍ഗത്തില്‍ പെട്ട കൃഷ്ണമൃഗത്തെ (ബ്ളാക്ക് ബക്ക്) കാണാം. പുരാതനവും പുണ്യമുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന നിരവധി ക്ഷേത്രങ്ങളാല്‍ സമ്പന്നവുമാണ് ഗഞ്ചം.

അഥകപട്ടണയിലുള്ള പുരാതനമായ ജഗന്നാഥ ക്ഷേത്രത്തിന്‍െറ ഗാംഭീര്യം ഒന്നുവേറെ തന്നെയാണ്.  ബെഹ്റാംപൂര്‍, ഗഞ്ചം മേഖലയിലത്തെുന്നവര്‍ പതിവായി സന്ദര്‍ശിക്കുകയും ദര്‍ശനം നടത്തുകയും ചെയ്യുന്ന സ്ഥലമാണ് മഹുരികലുവ ക്ഷേത്രം. വിഷ്ണു വിഗ്രഹത്തിന്‍െറ കാല്‍പ്പാദത്തിനരികില്‍ നിന്ന് ജലപ്രവാഹം പുറപ്പെടുന്ന കാഴ്ച കാണണമെന്നുള്ളവര്‍ക്ക് നിര്‍മലിജാര ക്ഷേത്രം സന്ദര്‍ശിക്കാം. പഞ്ചമ, ഉജാലേശ്വര്‍ എന്നിവയാണ് മറ്റു ക്ഷേത്രങ്ങള്‍. ജൗഗദയിലെ അശോകന്‍ റോക്കും ആകര്‍ഷണ കേന്ദ്രമാണ്.

സന്ദര്‍ശനത്തിന് നല്ല സമയം  

അന്തരീക്ഷം ശാന്തമായിരിക്കുന്ന ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

എങ്ങനെയത്തൊം  

പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഗഞ്ചത്തിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്. ബെഹ്റാംപൂര്‍ ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. എയര്‍പോര്‍ട്ട് ആണെങ്കില്‍ ഭുവനേശ്വറും. ഒഡീഷയുടെ മറ്റുഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇങ്ങോട് മികച്ച റോഡ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗഞ്ചം പ്രശസ്തമാക്കുന്നത്

ഗഞ്ചം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗഞ്ചം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗഞ്ചം

  • റോഡ് മാര്‍ഗം
    മികച്ച റോഡുസൗകര്യങ്ങളാല്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഗഞ്ചമിലേക്ക് ധാരാളം ബസ് സര്‍വീസുകള്‍ ഉണ്ട്. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളോ സ്വകാര്യ ടാക്സികളോ റോഡുമാര്‍ഗം വരുന്നവര്‍ക്ക് ആശ്രയിക്കാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    1.8 കിലോമീറ്റര്‍ അകലെയുള്ള ബെഹ്റാംപൂര്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഗഞ്ചമില്‍ സ്റ്റേഷന്‍ ഉണ്ടെങ്കിലും അവിടെ നിന്ന് കാര്യമായ സര്‍വീസുകള്‍ ഒന്നും തന്നെ ഇല്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഭുവനേശ്വറിലെ ബിജു പട്നായിക്ക് എയര്‍പോര്‍ട്ട് ആണ് വിമാനയാത്രികരുടെ ആശ്രയം. 163 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിദേശത്തേക്കും ഇവിടെ നിന്ന് സര്‍വീസുകള്‍ ഉണ്ട്. ഇവിടെയിറങ്ങി ട്രെയിനോ ടാക്സിയോ പിടിച്ച് ഗഞ്ചമിലത്തൊം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun