ഗഞ്ചം ബെഹ്റാംപൂരില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഉജ്ജ്വലേശ്വര് സ്ഥിതി ചെയ്യുന്നത്. മലയിലെ ഗുഹയില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ ക്ഷേത്രം. ഇവിടെയത്തൊന്‍ പറാക്കെട്ടുകള് ചത്തെി കല്‍പ്പടവുകളും നിര്‍മിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍െറ പിന്‍ഭാഗത്ത് പ്രതിഷ്ഠയെ മറക്കുംവിധം വലിയ കല്ലും ഉണ്ട്. ശാന്തമായ പ്രകൃതിയും ആത്മീയാന്തരീക്ഷവും മനസിനും ശരീരത്തിനും നവോന്മേഷം നല്കാന് പര്യാപ്തമാണ്.
ഗോദാഹദാ അണക്കെട്ട് പിന്നിട്ടാണ് ഈ ക്ഷേത്രത്തിലേക്ക് പോകുന്നത്. ഈ അണക്കെട്ട് നിര്‍മിച്ചപ്പോള്‍ വിജയനഗര എന്ന് പേരുള്ള കോട്ടയും അനുബന്ധിച്ചുള്ള ക്ഷേത്രവും മുങ്ങിപ്പോയിരുന്നു. ആനകളും മുതലകളും മലമ്പാമ്പുകളെയുമെല്ലാം ഈ അണക്കെട്ടിന് ചുറ്റുമുള്ള വനമേഖലയില്‍ കണ്ടുവരാറുണ്ട്. അണക്കെട്ടിന് മുകളില്‍ നിന്ന് നോക്കിയാല്‍ താഴെ ദാഹമകറ്റാന്‍ വരുന്ന വന്യജീവികളെ കാണാം.