ഗാസിയാബാദില്‍ നിന്നും 78 കിലോമീറ്റര്‍ ദൂരമുണ്ട് ബഹദൂര്‍ഘട്ട് എന്ന ഗ്രാമത്തിലേക്ക്. ഘട്ട് നാന എന്നാണ് ഈ ഗ്രാമത്തിന്റെ ശരിക്കുള്ള പേര്. നവാബ് ബഹദൂര്‍ ഖാന് ആണ് ഈ പേര് മാറ്റിയത്.
മഹാഭാരത കാലം മുതല്‍ ഈ സ്ഥലത്തിന്റെ ചരിത്രം നീണ്ടുകിടക്കുന്നു. പ്രസിദ്ധനായ ദാന്വിര് കരന്റെ നാടായ മുസഫാബാദ് ഇവിടെ നിന്നും കേവലം ആറുകിലോമീറ്റര്‍ ദൂരത്താണ്.
മണ്‍പാത്രനിര്‍മാണത്തിനും പേരുകേട്ട സ്ഥലമാണിത്. ഖുര്‍ജ മണ്‍പാത്രങ്ങളുടെ ജന്മനാട് എന്നുവേണമെങ്കില്‍ ബഹദൂര്ഘട്ടിനെ വിളിക്കാം. കൈത്തറി, മില്‍മ സാധനങ്ങള്‍ക്കും ഇവിടെ പ്രശസ്തമാണ്.