ദേവി ഉമയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഗോകര്‍ണം നഗരത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലത്തിലാണ് ഭദ്രകാളി ക്ഷേത്രം. ഗോകര്‍ണത്തിന്റെ രക്ഷകയായിട്ടാണ് ദേവിയെ കരുതുന്നത്. മഹാബലേശ്വര്‍ ക്ഷേത്ര വളപ്പില്‍ത്തന്നെയാണ് ഭദ്രകാളീക്ഷേത്രവും. ഒരിക്കല്‍ രാവണന് ശിവപത്നിയായ ഉമയെ ഗോകര്‍ണത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചു. അപ്പോള്‍ മഹാവിഷ്ണു ദേവിയോട് അവിടത്തന്നെ കുടിയിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. നഗരത്തിലൂടെ കടന്നുപോകുന്നവര്‍ ഭദ്രകാളീക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്താതെ പോകുക പതിവില്ല.