ഗോരഖ്പൂരിലെ പ്രധാനപ്പെട്ടൊരു ടൂറിസ്റ്റ് കേന്ദ്രമാണ് കുശ്മി കാട്. നഗരത്തിലെ പ്രധാന റെയില്‍വേ ജങ്ഷനടുത്തായിട്ടാണ് കാട് സ്ഥിതിചെയ്യുന്നത്. സാല്, സെക്വയ മരങ്ങള്ളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഒട്ടേറെ വന്യജീവികളും ഇവിടെയുണ്ട്. കാടിനകത്ത് ബുദ്ദിയ മയി ദേവതയുടെ പ്രതിഷ്ഠയുള്ളൊരു ക്ഷേത്രവും സ്ഥിതിചെയ്യുന്നുണ്ട്. ഈ ക്ഷേത്രത്തിലെത്തി എന്തെങ്കിലും ആഗ്രഹങ്ങള്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ അത് സാധിയ്ക്കുമെന്നാണ് വിശ്വാസം. കാടിനോട് ചേര്‍ന്ന് ഒരു പാര്‍ക്കും ഒരു മൃഗശാലയുമുണ്ട്.