നിക്കോബാര്‍ ദ്വീപുകളുടെ തെക്കേ അറ്റത്താണ് ഇന്ദിര പോയിന്റ്. നിക്കോബാര്‍ ദ്വീപുകളുടെ മാത്രമല്ല ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റംകൂടിയാണിത്. ഇന്ത്യക്കാരായ യാത്രക്കാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണിത്. സ്വന്തം രാജ്യത്തിന്റെ ഏറ്റവും തെക്കേ അറ്റം എന്ന പ്രത്യേകതതന്നെയാണ് ഈ പോയിന്റിനെ പ്രിയങ്കരമാക്കുന്നത്. 1972ല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ പേര് ഇട്ടതു മുതലാണ് സഞ്ചാരികള്‍ കൂടുതലായി ഈ പോയിന്റിലെത്താന്‍ തുടങ്ങുന്നത്. വളരെ മനോഹരമായ ഒരു ലൈറ്റ് ഹൗസാണ് ഇവിടുത്തെ പ്രധാനകാഴ്ച. വെളുപ്പം ചുവപ്പും വരകളിട്ട് അലങ്കരിച്ച ലൈറ്റ് ഹൗസിന് മുകളില്‍ ഒരു ഹെലിപ്പാഡുമുണ്ട്
2004ല്‍ ഉണ്ടായ സുനാമി ദുരന്തത്തില്‍ ലൈറ്റ്ഹൗസിന് പരിഹരിക്കാന്‍ കഴിയാത്തവിധത്തിലുള്ള കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും ലൈറ്റ് ഹൗസ് പ്രവര്‍ത്തിക്കുന്നുണ്ട്. മലേഷ്യ-മലാക്ക-ഇന്ത്യ റൂട്ടില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമരം. പതിനാറ് നോട്ടിക്കല്‍ മൈലിനുള്ളിലുള്ള ഏക ലൈറ്റ്ഹൗസാണിത്, മാത്രവുമല്ല പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഹൗസുകളില്‍ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിരിക്കുന്ന ഏക ലൈറ്റ് ഹൗസും ഇതാണ്. ലൈറ്റ് ഹൗസിന് മുകളില്‍ നിന്നുള്ള കടല്‍ക്കാഴ്ച മനോഹരമാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വിദൂരക്കാഴ്ച കാണേണ്ടതുതന്നെയാണ്.