നാര്‍കൊണ്ടം ഹോണ്‍ബില്‍, നിക്കോബാര്‍ മെഗാപോഡ് എന്നീ അപൂര്‍വ്വമായിമാത്രം കാണുന്ന പക്ഷികളുടെ വാസകേന്ദ്രമാണിത്. വളരെ ചെറുതാണ് ഈ ദ്വീപ്, അതുപോലെതന്നെ ആള്‍വാസവും നന്നേ കുറവാണ്. നിക്കോബാറികളായ മൂന്ന് കുടുംബങ്ങളുടെ അധീനതയിലാണ് ഈ ദ്വീപ്, എല്ലാവര്‍ഷവും ഒരു ആചാരത്തിന്റെ ഭാഗമായി ഈ കുടുംബാംഗങ്ങള്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. 17 ചതുരശ്രകിലോമീറ്ററാണ് ദ്വീപിന്റെ വിസ്തൃതി. നല്ല പച്ചപ്പുള്ള പ്രകൃതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.