ഗുണ്ടൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ് കൊണ്ടവീടു കോട്ട.ഗുണ്ടൂര്‍ നഗരപ്രാന്തത്തില്‍ 12 മൈല്‍ ദൂരെയാണ് കോട്ടയുടെ സ്ഥാനം.നന്നായി സംരക്ഷിക്കപ്പെടുന്ന റോഡു മാര്‍ഗ്ഗം എളുപ്പത്തില്‍ അവിടെ എത്താം.
പതിനാലാം നൂറ്റാണ്ടില്‍ റെഡ്ഡി രാജാക്കന്മാരാണ് ഈ കോട്ട പണിയിച്ചത്. 21 എടുപ്പുകള്‍ ചേര്‍ന്നതാണു കോട്ട. പല ഭാഗത്തും ഇവ നാശോന്മുഖ മായിരിക്കുന്നു.എങ്കിലും ഓരോ ഭാഗവും കോട്ടയുടെ രഹസ്യങ്ങളിലേക്ക് ആഴത്തില്‍ പ്രവേശിക്കാന്‍ ഉതകുന്നവയാണ് .സഞ്ചാരികള്‍ കോട്ടയിലേക്ക് വരുന്നത് അതിന്റെ ചുറ്റുമുള്ള കൃതി ഭംഗി ആസ്വദിക്കുന്നതിനാണ്. ട്രക്കിങ്ങില്‍ താല്‍പ്പര്യമുള്ള സഞ്ചാരികള്‍ക്ക് മലകയറ്റത്തിനും ദീര്‍ഘദൂര നടപ്പിനും കോട്ട സന്ദര്‍ശനം അവസരം നല്കുന്നു.
കോട്ടയുടെ സമീപത്തായി ഗോപിനാഥ ക്ഷേത്രവും കത്തുള്ബാവേ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കോട്ടയിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഇവ കൂടാതെ വേറെയും ക്ഷേത്രങ്ങള്‍ ഉണ്ട്.മലയുടെ താഴ്വാരത്തിലാണ് കോട്ടയിലേക്കുള്ള പ്രവേശന ദ്വാരം . അവിടെ സമീപത്തായി വാസയോഗ്യമായ പാര്‍പ്പിടങ്ങളും , വലിയൊരു ഹാളും പ്രദേശ ചരിത്രത്തിന്റെ സാക്ഷ്യ പത്രം പോലെ നിലകൊള്ളുന്നു