ഉപ്പലപ്പാടു പ്രകൃതി സംരക്ഷണ കേന്ദ്രം ഗുണ്ടൂരിനു പുറത്ത്, അതിനു തെക്ക് വശത്തായി നാല്മൈല് അകലെ സ്ഥിതി ചെയ്യുന്നു. പക്ഷി സംരക്ഷണ കേന്ദ്രത്തിലെ പക്ഷികളെ ആകര്‍ഷിക്കുന്ന കുളങ്ങള്‍ വളരെ പ്രസിദ്ധമാണ്. വളരെ യധികം ദേശാടനപ്പക്ഷികള്‍ വിടെ വര്‍ഷം തോറും എത്താറുണ്ട് വര്‍ഗ്ഗനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനം പക്ഷികള്‍, ഞാറ പ്പക്ഷികള്, വര്‍ണ്ണ ക്കൊക്ക് തുടങ്ങി പലയിനം പക്ഷികള്‍ എല്ലാ വര്‍ഷവും കുറച്ചു മാസങ്ങള്‍ ഇവിടെ വന്നു താമസിക്കുന്നു.
ഈയിടെയായി മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇവിടെയെത്തുന്ന പന്തീരായിരം ഇനം പക്ഷികള്‍ വന്നിരുന്നത് ഏഴായിരം ആയി ചുരുങ്ങിയിരിക്കുന്നു . ഇതിനു പലകാരങ്ങള്‍ ഉള്ളതില്‍ ഒന്ന് ആഗോള താപനം ആണ്. പക്ഷെ വിനോദ സഞ്ചാരികളുടെ വരവില്‍ ഇത് പ്രതി ഫലിക്കുന്നില്ല.അത് ഓരോ വര്‍ഷം കൂടും തോറുംവര്ദ്ധിച്ചി ട്ടെയുള്ളൂ.പല പ്രദേശത്ത് നിന്നുമുള്ള പക്ഷി നിരീക്ഷകര്‍ വിദൂര ദേശങ്ങളില്‍ നിന്നും വരുന്ന ഈ പക്ഷികളെ കാണാന്‍ ഇവിടെയെത്തുന്നു.മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ദേശാടന പക്ഷികള്‍ ഇവിടെ ചേക്കേറുന്നത് എന്നതിനാല്‍ ഉപ്പലപാടു പക്ഷി നിരീക്ഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിന് അതാണ് നല്ല സമയം.