ഗുര്‍ദാസ്പൂര്‍ നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഫിഷ് പാര്‍ക് ഇവിടുത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമാണ്. മത്സ്യങ്ങള്‍ക്കുള്ള ആഹാരം ശേഖരിക്കുകയും വില്‍ക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു മുമ്പിത്. പാര്ക്കിന് മധ്യത്തിലായി ഒരു വലിയ മത്സ്യത്തിന്റെ പ്രതിമയുള്ളതിനാലാണ് ഈ സ്ഥലത്തെ ഫിഷ് പാര്‍ക് എന്ന് വിളിക്കുന്നത്. രാവിലെയും വൈകുന്നേരവും നടക്കാനും വിശ്രമിക്കാനും അനുയോജ്യമായ സ്ഥലമാണിത്. എല്ലാ ദിവസവും തുറക്കുന്ന ഫിഷ് പാര്‍ക്കില്‍ പ്രവേശന ഫീസ് ഈടാക്കാറില്ല.