പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ സ്ഥിതി ചെയ്യുന്ന സര്‍ജി സാഹിബില്‍ ബാബ അജിത രന്ധാവ പണികഴിപ്പിച്ച ഒരു കിണറുണ്ട്. ഇപ്പോഴത് ഒരു ബയോളിക്ക് സമാനമാണ്. ഗുരു നാനാക് ദേവ് ജി സര്‍ജി സാഹിബില്‍ സ്ഥിരമായി ധ്യാനിക്കുകയും തന്റെ വിശ്വാസികള്‍ക്കായി ഈ കിണറിനടുത്ത് വച്ച് മതപ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഈ സ്ഥലത്ത് വച്ചാണ് ബാബ അജിത രന്ധാവയ്ക്ക് സിഖ് മതത്തെകുറിച്ചുള്ള അറിവ് ഗുരു നാനാക് ദേവ് ജിയില്‍ നിന്നും ലഭിക്കുന്നത്.