ശ്രീ ഹരിഗോബിന്ദ്പൂരില് നിന്നും 10 കിലോമീറ്റര്‍ അകലെ ഘോമനിലാണ് ശ്രീ നാംദേവ് ഡര്‍ബാര്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ സ്ഥാപകനായ ബാബ നാംദേവുമായി ബന്ധപ്പെട്ടുള്ള മതപരമായ പ്രാധാന്യമാണ് ഈ സ്ഥലത്തിനുള്ളത്.
അദ്ദേഹം 17 വര്‍ഷം ഇവിടെ ധ്യാനത്തിലിരുന്നിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭക്തിപൂര്‍വമുള്ള ധ്യാനത്തിന്റെ യഥാര്‍ത്ഥ രൂപം എന്നത് ``ദാമ്പത്യത്തിലേക്ക് പ്രവേശിച്ച് ഒരുമിച്ച് പവിത്രമായ അനുഭവം തേടുന്നതാണ്''എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ദര്‍ബാറില്‍ നിരവധി മത ലിഖിതങ്ങള്‍ കാണാന്‍ കഴിയും. പതിമൂന്നാം നൂറ്റാണ്ടിലേതാണിതെന്നാണ് പറയപ്പെടുന്നത്.