Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഗുര്‍ഗാവ് » കാലാവസ്ഥ

ഗുര്‍ഗാവ് കാലാവസ്ഥ

 വര്‍ഷത്തിലേത്‌ സമയത്തും സന്ദര്‍ശിക്കാവുന്ന നഗരമാണ്‌ ഗുര്‍ഗാവ്‌. എന്നാലും ശൈത്യകാലമാണ്‌ നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌. ഇക്കാലയളവില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും കൂടാതെ വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യാം.

വേനല്‍ക്കാലം

ഏപ്രില്‍ ആദ്യം തുടങ്ങുന്ന വേനല്‍ക്കാലം ജൂലൈ പകുതി വരെ നീണ്ടു നില്‍ക്കും. മെയ്‌, ജൂണ്‍ മാസങ്ങളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. ഈ കാലയളവ്‌ ഗുര്‍ഗാവിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ ഉചിതം.

മഴക്കാലം

ജൂലൈയില്‍ തുടങ്ങുന്ന വര്‍ഷകാലം സെപ്‌റ്റംബര്‍ പകുതിയോടെ അവസാനിക്കും. ഗുര്‍ഗാവിലെ വാര്‍ഷിക മഴ ലഭ്യത 714 മില്ലിമീറ്ററാണ്‌. വര്‍ഷകാലത്ത്‌ ഈര്‍പ്പം കൂടുന്നതിനാല്‍ യാത്രയ്‌ക്ക്‌ നല്ലതല്ല.

ശീതകാലം

ശൈത്യകാലം നവംബര്‍ പകുതിയില്‍ തുടങ്ങി മാര്‍ച്ച്‌ വരെ നീണ്ടു നില്‍ക്കാറുണ്ട്‌. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്‌ തണുപ്പ്‌ ഏറ്റവും കൂടുന്ന കാലയളവ്‌. ഇക്കാലയളവില്‍ താപനില 4 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌. രാത്രികാലങ്ങളില്‍ കഠിനമായ തണുപ്പ്‌ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ശൈത്യകാലത്ത്‌ ഗുര്‍ഗാവ്‌ സന്ദര്‍ശിക്കുകയാണെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം.