Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗുവാഹതി

ഗുവാഹതി - ചരിത്രം, പാരമ്പര്യം

49

അസാമിലെ ഏറ്റവും വലിയ നഗരമാണ് ഗുവാഹതി. വടക്ക് കിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനകവാടം കൂടിയായ സ്ഥലം കൂടിയാണിത്. ബ്രഹ്മപുത്ര നദീ തീരത്താണ് ഗുവാഹതി. സംസ്ഥാനത്തിന്‍റെയും പ്രദേശത്തിന്‍റെയും വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന നഗരം കൂടിയാണിത്. മത, സംസ്കാര, വ്യവസായ മേഖലകളുടെ നാഡീകേന്ദ്രം കൂടിയായ നഗരം വര്‍ണ്ണപ്പകിട്ടാര്‍ന്നതാണ്. വിവിധ വിശ്വാസങ്ങളിലും മതത്തിലുമുള്ള ജനങ്ങള്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന നഗരം അതുകൊണ്ട് തന്നെ കൂടുതല്‍ തിളക്കമാര്‍ന്നതും വര്‍ണ്ണപ്പകിട്ടാര്‍ന്നതുമായി നിലകൊള്ളുന്നു.

ഗുവാഹതി -ചരിത്രസമ്പന്നം

ചരിത്രപരമായ പ്രഗ്ജ്യോതിഷ്പൂര്‍ എന്ന പേരിലാണ് നഗരം അറിയപ്പെട്ടിരുന്നത്. കിഴക്കിന്‍റെ വെളിച്ചം എന്നാണ് ഈ വാക്കിനര്‍ഥം. മഹാഭാരത്തില്‍ ഈ നഗരത്തെ അസുരരാജാവായിരുന്ന നരകാസുരന്‍റെ തലസ്ഥാനമായി പരാമര്‍ശിക്കുന്നുണ്ട്. ആസാമില്‍ അധിനിവേശത്തിന് ശ്രമിച്ച മുഗളന്‍മാര്‍ എല്ലാ തവണയും ഇവിടെ പ്രവേശിക്കാനാവാതെ പരാജയപ്പെട്ട് പിന്‍മാറുകയായിരുന്നു.

ഗുവാഹതി ടൂറിസത്തെ ശ്രദ്ധേയമാക്കുന്ന സ്ഥലങ്ങള്‍

സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങളാണ് ഗുവാഹതിയിലുള്ളത്. കമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കാതെ ഗുവാഹതിയില്‍ നിന്ന് തിരിച്ചു പോവാനേ പാടില്ല. ബ്രഹ്മപുത്ര നദീതീരത്ത് നിന്നാല്‍ പ്രശസ്തമായ മജെസ്റ്റിക് സരിയാഘട്ട് പാലത്തിന്‍റെ ചില ഭാഗങ്ങളും കാണാനാവും. ആസാം സംസ്ഥാന മ്യൂസിയം, ഗുവാഹതി പ്ലാനറ്റേറിയം, നിരവധി ക്ഷേത്രങ്ങള്‍ എന്നിവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.

ഗുവാഹതി ടൂറിസം - സമ്പന്നമായ നഗരം ഒറ്റ നോട്ടത്തില്‍

വടക്ക് കിഴക്കന്‍ മേഖലയിലെ നാഡീകേന്ദ്രമായ ഗുവാഹതി ഒരു സാമ്പത്തിക കേന്ദ്രം കൂടിയാണ്. പ്രദേശത്തെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷനും ഒരേയൊരു അന്താരാഷ്ട്രവിമാനത്താവളവും ഇവിടെയാണ്. പ്രദേശത്തെ മറ്റു സംസ്ഥാനങ്ങളായ മേഘാലയ പോലുള്ളയിടങ്ങിലേക്ക് ബന്ധിപ്പിക്കുന്ന നഗരം കൂടിയാണ് ഗുവാഹതി. സ്വന്തമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹതിയെ വിദ്യാഭ്യാസ പ്രാധാന്യമുള്ള ഒരു നഗരവുമാക്കുന്നു. അടുത്തിടെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് അതിന്‍റെ  വടക്ക് കിഴക്ക് ശാഖ കൂടി ഇവിടെ ആരംഭിച്ചു. അന്താരാഷ്ട്ര വിദ്യാലയങ്ങളും പ്രമുഖ കലാലയങ്ങളും നഗരത്തിന്‍റെ വിദ്യാഭ്യാസ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. സാംസ്കാരികമായും നഗരം ഒരുപാട് മുന്നില്‍ നില്‍ക്കുന്നു. ശ്രീമന്ത്ര ശങ്കരദേവ കലാക്ഷേത്രയാണ് ഇവിടത്തെ പ്രധാന സാംസ്കാരിക കേന്ദ്രം. ഇവിടെ ബിഹുവും ഗുസ്റ്റോവും പോലുള്ള ആഘോഷങ്ങള്‍ ഇവിടെയാണ് നടക്കുന്നത്.

ഗുവാഹതിയില്‍ എങ്ങനെയെത്താം

രാജ്യത്തെ എല്ലാ പ്രദേശവുമായി ഗുവാഹതിയിലേക്കെത്താന്‍ മാര്‍ഗമുണ്ട്. വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ റെയില്‍വേസ്റ്റേഷന്‍ ഗുവാഹതിയാണ്. ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളോയ് അന്താരാഷ്ട്ര വിമാനത്താവളമാണ് നഗരത്തിലെ പ്രധാന വ്യോമകേന്ദ്രം. റോഡ് മാര്‍ഗവും ഗുവാഹതി മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു.

ഗുവാഹതി പ്രശസ്തമാക്കുന്നത്

ഗുവാഹതി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗുവാഹതി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗുവാഹതി

  • റോഡ് മാര്‍ഗം
    സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും നല്ലവണ്ണം ബന്ധിപ്പിക്കുന്ന റോഡ് ശ്രംഖല ഗുവാഹതിയിലുണ്ട്. ദേശീയപാത 37 ആണ് ഇതില്‍ പ്രധാനപ്പെട്ടത്.മേഘാലയ,​ മിസോറാം,​ മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യപാതയും ഗുവാഹതിയിലൂടെയാണ് കടന്നു പോവുന്നത്. ബസും വാഹനങ്ങളും ലോഭമില്ലാതെ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വടക്ക് കിഴക്കന്‍ മേഖലയിലെ വലുതും തിരക്കേറിയതുമായ റെയില്‍വേസ്റ്റേഷനാണിത്. രാജ്യത്തുടനീളം നിന്നും ഇവിടേക്ക് ട്രെയിനുകള്‍ ലഭ്യമാണ്. ബസും മറ്റു ടൂറിസ്റ്റ് വാഹനങ്ങളും സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലേക്കായി നഗരത്തില്‍ നിന്ന് ലഭ്യമാണ്. കമാഖ്യയില്‍ മറ്റൊരു ചെറിയ റെയില്‍വെസ്റ്റേഷനും കൂടിയുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    The Lokpriya Gopinath Bordoloi International Airport is the airhead that connects not only the city of Guwahati to the rest of the country but many other towns and cities of the north-eastern region. The airport has direct international fസംസ്ഥാനത്തിന് പുറത്തേക്ക് മാത്രമല്ല,​ വടക്ക് കിഴക്കന്‍ മേഖലയിലെ പല പ്രധാന നഗരങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളമാണ്.ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളോയ് വിമാനത്താവളം. അതോടൊപ്പം ബാങ്കോക്,​ പാരോ പോലുള്ള രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസും ഇവിടെ നിന്ന് ലഭ്യമാണ്.lights to Bangkok and Paro while serving almost all the important destinations within the country.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat