ഗ്വാളിയാര്‍ റെയില്‍ വേ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന മനോഹരമായ പൂന്തോട്ടമാണ് ഫൂല് ബാഗ്. മറാത്ത ഭരണാധികാരിയായിരുന്ന മാധവറാവു ഷിന്റേയാണ് ഈ ഉദ്യാനം പണി കഴിപ്പിച്ചത്. 1922 ല്‍ ഇന്ത്യ സന്ദര്‍ശന വേളയില്‍ വെയില്‍സ് രാജകുമാരന് ഇതിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി. ഗ്വാളിയാര്‍ സൂ, മ്യൂസിയം കുടാതെ ക്ഷേത്രം,പള്ളി, ഗുരുദ്വാര എന്നിവയും ഫൂല് ബാഗിന് ചുറ്റുവട്ടത്തായി കാണാം.