ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാണ് ഇത്. 1982ലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഗംഗാനദിയുടെ കുറുകെ പോകുന്ന പാലം പാട്നയെ ബീഹാറിലെ ഹാജിപൂരുമായി ബന്ധിപ്പിക്കുന്നു. 5575 മീറ്റര്‍ നീളമുള്ള പാലം 48 തൂണുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
വേഗത്തിലുളള ഗതാഗതത്തിനും മികച്ച സൗകര്യത്തിനും ഈ പാലം മൂലം കഴിയുന്നു. നിര്‍മ്മാണ രൂപകല്പനക്ക് ഉത്തമോദാഹരണമാണ് ഈ പാലം.