ഹാജോക്ക് സമീപം മദനചലയില് ഒരു മലയുടെ മുകളിലാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് പതിനെട്ടാം നൂറ്റാണ്ടില്‍ പ്രമത്ത സിംഗ എന്ന രാജാവാണ് നിര്‍മിച്ചതെന്നാണ് ചരിത്രം.
പൂര്‍ണമായും കല്ലുകൊണ്ട് നിര്‍മിച്ച കൂറ്റന്‍ ശിവലിംഗമാണ് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. അര്‍ധനാരീശ്വര രൂപത്തിലുള്ള ഈ ശിവലിംഗം സ്വയംഭൂ ലിംഗ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ലോഹപാത്രം കൊണ്ട് മൂടിയ നിലയിലായിരിക്കും ഈ വിഗ്രഹം എപ്പോഴും. പുരാതനമായ ചില എഴുത്തുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. ഇവയുടെ പ്രാധാന്യം സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോള്‍ നടന്നുവരുകയാണ്. കേദാരേശ്വറിലേക്കുള്ള വഴി മധ്യേയുള്ള ഗണേശ ക്ഷേത്രവും സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ സ്ഥലമാണ്.