Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹലേബിഡ് » കാലാവസ്ഥ

ഹലേബിഡ് കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഹാലേബിഡ് സന്ദര്‍ശനത്തിന് അനുയോജ്യം. ഒക്‌ടോബറില്‍ ദീപാവലി, ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ ശിവരാത്രി, മാര്‍ച്ച് മാസത്തില്‍ ഹൊയ്‌സാല മഹോത്സവം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷവേളകള്‍. ഉത്സവാഘോഷങ്ങള്‍ക്കായി വലിയ തോതിലാണ് ഇവിടെ സന്ദര്‍ശകരെത്തുന്നത്.

വേനല്‍ക്കാലം

ഹാസ്സനിലെ പതിവുകാലാവസ്ഥതന്നെയാണ് ഹാലേബിഡുവിലും. വേനല്‍ക്കാലത്ത് കനത്ത ചൂടാണിവിടെ. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് പൊതുവേ ചൂടുള്ള കാലാവസ്ഥ. ഈ സമയത്ത് യാത്ര ചെയ്യാതിരിക്കുന്നതാവും നല്ലത്.

മഴക്കാലം

മഴക്കാലത്ത് അത്യാവശ്യം നല്ല രീതിയില്‍ ഇവിടെ മഴലഭിക്കുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മഴക്കാലത്തെ സന്ദര്‍ശനം വ്യത്യസ്തമായ അനുഭവമായിരിക്കുമെങ്കിലും ക്ഷേത്രങ്ങളും മറ്റും ചുറ്റി നടന്ന് കാണാന്‍ മഴ തടസ്സമായേക്കുമെന്നതിനാല്‍ മഴക്കാലത്ത് ഹാലേബിഡ് സന്ദര്‍ശനം പതിവില്ല.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള കാലത്താണ് ഇവിടെ ഏറ്റവും മനോഹരമായ കാലാവസ്ഥയുണ്ടാവുക. ഈ സമയത്ത് ഇവിടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് ഹാലേബിഡ് യാത്രയാകാം. ദീപാവലി, മഹാശിവരാത്രി എന്നീ സമയങ്ങളിലെല്ലാം ഇവിടെ ഉത്സവങ്ങള്‍ നടക്കാറുണ്ട്, ഈ സമയത്ത് തിരക്ക് കൂടുതലായിരിക്കും.