Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഹംപി » ആകര്‍ഷണങ്ങള് » കനാലുകള്‍

കനാലുകള്‍, ഹംപി

84

ഹംപിയിലെ പ്രമുഖ കൊട്ടാരങ്ങളെയും ക്ഷേത്രങ്ങളെയും കൃഷിഭൂമികളെയുമെല്ലാം ബന്ധിപ്പിക്കുന്ന തരത്തില്‍ പണികഴിപ്പിച്ച കനാലുകള്‍ വിസ്മയിപ്പിക്കുന്നവയാണ്. ഇവയില്‍ ഏറെയും വിജയനഗര രാജാക്കന്മാരുടെ കാലത്ത് പണികഴിപ്പിച്ചവയാണ്. രായ കനാല്‍ (രാജാവിന്റെ കനാല്‍), തുര്‍ത്ത കനാല്‍, കമലാപുര വാട്ടര്‍ ടാങ്ക്, ബസവന കനാല്‍ തുടങ്ങിയവയും വിജയനഗര രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ്.

ഇവയില്‍ ഒന്ന് ഇപ്പോഴും വയലുകളില്‍ വെള്ളമെത്തിക്കാനായി ഉപയോഗിക്കുന്നുണ്ട്. പഴയകാലത്തെ വാസ്തുവിദ്യയിലും നഗരനിര്‍മ്മാണത്തിലും താല്‍പര്യമുള്ളവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരമാണ് ഈ കനാലുകളും ജലസംഭരണികളുമെല്ലാം നല്‍കുന്നത്.ശ്രീരാമന്‍ പിതാവായ ദശരഥന്റെ അന്ത്യകര്‍മ്മകള്‍ നടത്തിയത് തുര്‍ത്ത കനാലില്‍ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കമലാപുരയില്‍ നിന്നും ഹംപിയിലേയ്ക്കുള്ള വഴിയില്‍ ലക്ഷ്മി നരസിംഹ പ്രതിമക്കടുത്തുകൂടിയാണ് ഈ കനാല്‍ കടന്നുപോകുന്നത്. സാമ്രാജ്യപരിധിക്കുള്ളില്‍ ഒട്ടേറെ അക്വഡെക്ടുകളുമുണ്ട്. ഇവയെല്ലാം കല്ലില്‍ തീര്‍ത്തതാണ്. ഇവയെല്ലാം ഇരുപതോളം, കിണറുകളും കുളങ്ങളുമായി ബന്ധപ്പെടുത്തിയാണ് പണിതിരിക്കുന്നത്. രാജഭരണകാലത്തെ ഫലപ്രദമായ ജലവിതരണത്തിന്റെ അവശേഷിക്കുന്ന തെളിവുകളാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri