ശിവപ്രതിഷ്ഠയുള്ള ഈ ക്ഷേത്രാനുഭവം ഹംപിയിലെത്തുന്ന സഞ്ചാരികള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ്. ഭൂമിയ്ക്കടിയിലായിട്ടാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രധാനഭാഗവും ശ്രീകോവിലും ഏതാണ്ട് എല്ലാ സമയത്തും വെള്ളത്തിലായിരിക്കും. അതിനാല്‍ത്തന്നെ ഉള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. കനാല്പോലെയുള്ള വഴിയിലൂടെ ചെന്ന് ചെന്ന് ക്ഷേത്രസൗന്ദര്യം ആസ്വദിക്കാന്‍ കഴിയും.
ഹംപിയിലെ പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്.മെയിന്‍ റോഡിനരികില്‍ ഹംപി ബസ് സ്റ്റാന്റിനടുത്തായുള്ള നൊബിള്മെന്സ് ക്വാട്ടേഴ്സിന്റെ സമീപത്തായിട്ടാണ് ഈ ക്ഷേത്രം. പ്രധാനഗോപുരം വഴി സന്ദര്‍ശകര്‍ക്ക് ഇവിടെയെത്താവുന്നതാണ്. താഴേയ്ക്കിറങ്ങിപ്പോകാന് വലിയ പടികളുണ്ട്. ശ്രീകോവിലിന് മുന്നിലായിട്ടാണ് പ്രധാന ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
തൂണുകളിലാണ് മേല്‍ക്കൂര സജ്ജമാക്കിയിരിക്കുന്നത്. ചിലപ്പോള്‍ ജലനിരപ്പ് കുറയുന്ന അവസരങ്ങളില്‍ ഉള്ളില്‍ക്കയറാന്‍ യാത്രക്കാര്‍ക്ക് അനുമതി നല്‍കാറുണ്ട്. ക്ഷേത്രത്തിന് പുറത്തായി മനോഹരമായ പുല്‍ത്തകിടിയുമുണ്ട്.