ശിവവാഹനമായ നന്ദിയുടെ പ്രതിമയാണിത്. ഹംപി ബസാര്‍ അവസാനിക്കുന്നിടത്താണ് ഈ പ്രതിമയുള്ളത്. ബസവ എന്നാല്‍ കന്നഡയില്‍ നന്ദിയെന്നാണ് അര്‍ത്ഥം. കൂറ്റന്പ്രതിമയായതുകൊണ്ടുതന്നെ നന്ദിയെക്കാണാന് എത്തുന്ന സഞ്ചാരികളും ഏറെയാണ്. കരിങ്കല്ലില്‍ വെട്ടിയുണ്ടാക്കിയതാണ് ഇത്. രണ്ട് നിലയുള്ള കൂടാരത്തിലാണ് നന്ദിപ്രതിമയുള്ളത്. വിരൂപാക്ഷക്ഷേത്രത്തിന് അഭിമുഖമായിട്ടാണ് പ്രതിമയിരിക്കുന്നത്.