ഹരിദ്വാറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് കൗ ഘട്ട്. പശുക്കളെ കൊന്ന പാപങ്ങള്‍ നീങ്ങാനായി ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ഇടമായതിനാലാണ് ഈ സ്ഥലത്തിന് കൗ ഘട്ട് എന്ന പേരുവന്നത്. പിതൃക്കളുടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കാനായും ആളുകള്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കെത്തുന്നു. മഹാത്മാഗാന്ധി, ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി തുടങ്ങിയ പ്രമുഖരുടെ ചിതാഭസ്മം ഇവിടെ നിമഞ്ജനം ചെയ്തിട്ടുണ്ട്.