Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹരിഹരേശ്വര്‍

ചരിത്രം കഥകള്‍ പറയുന്ന ഹരിഹരേശ്വര്‍

15

മറാത്ത ചക്രവര്‍ത്തി ശിവജിയുടെ കാലം മുതലുള്ള ചരിത്രം പറയാനുണ്ട് ഹരിഹരേശ്വറിന്. ആദ്യത്തെ പേഷ്വാ ഭരണാധികാരിയായിരുന്ന ബാജിറാവു 1723 ല്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടത്തെ ക്ഷേത്രങ്ങളിലെ കൊത്തുപണികളും നിര്‍മാണരീതിയും പഴയകാല ഇന്ത്യന്‍ വാസ്തുവിദ്യയുടെ സമ്പന്നമായ ചരിത്രത്തെ ഓര്‍മപ്പെടുത്തുന്നതാണ്. ഓരോ ക്ഷേത്രങ്ങള്‍ക്കും അതുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ പറയാനുണ്ടാവും. ഇവിടെ ശില്‍പങ്ങളിലൂടെ വിവരിച്ചിരിക്കുന്ന ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട കഥകള്‍ കേള്‍ക്കെ  സഞ്ചാരികള്‍ വിസ്മയ ഭരിതരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മഹാരാഷ്ട്രയിലെ റൈഗാഡ് ജില്ലയിലെ ശാന്തമായ ഒരു കൊച്ചു നഗരമാണ് ഹരിഹരേശ്വര്‍. നാലുഭാഗത്തും കുന്നികളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു ഈ നഗരം. ബ്രഹ്മഗിരി, പുഷ്പഗിരി, ഹര്‍ഷിനാഞ്ചല്‍, ഹരിഹര്‍ എന്നിവയാണ് ഹരിഹരേശ്വറിന് ചുറ്റമുള്ള നാല് കുന്നുകള്‍. ഒരുവശത്ത് കനത്ത കാടുകളും മറുവശത്ത് മനംമയക്കുന്ന, വൃത്തിയുള്ള കടല്‍ത്തീരങ്ങളുമാണ് കൊങ്കണ്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹരിഹരേശ്വറിന്റെ പ്രത്യേകതകള്‍.

ശിവന്‍ മുഖ്യപ്രതിഷ്ഠയായുള്ള ഹരിഹരേശ്വര്‍ ക്ഷേത്രമാണ് ഹരിഹരേശ്വറിന്റെ പ്രധാന ആകര്‍ഷണീയത. ഈ ക്ഷേത്രം കാരണമാണ് ദൈവങ്ങളുടെ വീട് എന്ന അര്‍ത്ഥത്തില്‍ ഈ സ്ഥലത്തെ ദേവ്ഘര്‍ എന്ന് വിളിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. സാവിത്രി നദി അറബിക്കടലുമായി ചേരുന്ന മനോഹരദൃശ്യവും ഹരിഹരേശ്വറിന്റെ പ്രത്യേകതയാണ്.

തീര്‍ത്ഥാടകരുടെ ഹരിഹരേശ്വര്‍  

മതപരമായി ഒരുപാട് പ്രത്യേകതകളുള്ള സ്ഥലമാണ് ഹരിഹരേശ്വര്‍. ദക്ഷിണകാശി എന്നും ഹരിഹരേശ്വര്‍ വിളിക്കപ്പെടാറുണ്ട്. പരമശിവന്‍, മഹാവിഷ്ണു, ബ്രഹ്മാവ് എന്നിങ്ങനെ നിരവധി ദേവതമാരെ ബരിഹരേശ്വറില്‍ കാണാം. കാലഭൈരവ ക്ഷേത്രം, യോഗേശ്വര ക്ഷേത്രം എന്നിവയാണ് ഹരിഹരേശ്വറിന് സമീപത്തുള്ള പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങള്‍. വീക്കെന്‍ഡുകള്‍ ആസ്വാദ്യമാക്കാന്‍ ഏറ്റവും അനുയോജ്യമായ മനോഹരമായ ബീച്ചുകളാണ് ഹരിഹരേശ്വറിന്റെ മറ്റൊരു ആകര്‍ഷണീയത. സമീപത്തായുള്ള പുഷ്പാദ്രി മലനിരകള്‍ ഹരിഹരേശ്വറിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

എന്തുകൊണ്ട് ഹരിഹരേശ്വര്‍?

റോഡ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലെല്ലാം എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ഹരിഹരേശ്വര്‍. വര്‍ഷത്തില്‍ ഏത് സമയത്തും ഇവിടേക്ക് ഒരു യാത്ര സാധ്യമാണ്. മണ്‍സൂണിന് ശേഷമുള്ള മാസങ്ങളും ശീതകാലവുമാണ് ഇതില്‍ ഹരിഹരേശ്വര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായി കരുതപ്പെടുന്നത്. ക്ഷേത്രങ്ങള്‍ കാണാനായി മാത്രമല്ല, ഹരിഹരേശ്വറിന്റെ മാസ്മരികമായ ഭംഗി ആസ്വദിക്കുവാനും നിരവധി സഞ്ചാരികള്‍ ഇവിടെയത്തിച്ചേരുന്നു. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ചെറിയ മോചനം ആഗ്രഹിക്കുന്നവരെ തൃപ്തരാക്കുവാനുള്ളതെല്ലാം ഹരിഹരേശ്വറിലുണ്ട് എന്ന് പറഞ്ഞാല്‍ അതിശയമാകില്ല. മനോഹരമായ ഭൂപ്രകൃതി, സുന്ദരമായ ബീച്ചുകള്‍, ഗ്രാമീണത തുളുമ്പുന്നതും പ്രൗഢവുമായ ക്ഷേത്രങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ചകളെല്ലാം ഹരിഹരേശ്വറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

ഹരിഹരേശ്വര്‍ പ്രശസ്തമാക്കുന്നത്

ഹരിഹരേശ്വര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹരിഹരേശ്വര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹരിഹരേശ്വര്‍

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെയിലേക്ക് 171ഉം മുംബൈയിലേക്ക് 195 കിലോമീറ്ററുമാണ് റോഡ് മാര്‍ഗം ഇവിടെ നിന്നുമുള്ള ദൂരം. ഏകദേശം മൂന്ന് രൂപയോളം വരും ബസ്സിന് ചാര്‍ജ്ജ്. മുംബൈയില്‍ നിന്നും ഡ്രൈവ് ചെയ്തു പോകാനാണെങ്കില്‍ പനവേല്‍ - ഗോവ റോഡാണ് സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മംഗോണാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 52 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും എളുപ്പമാണ് ഇവിടെയെത്താന്‍. ഇവിടെ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ഹരിഹരേശ്വറിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് ഹരിഹരേശ്വറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 197 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. ശരാശരി 3500 രൂപയ്ക്ക് വിമാനത്താവളത്തില്‍ നിന്നും ഹരിഹരേശ്വറിലെത്താം. പുനെയിലെ ലോഹഗൊണ്‍, നാസിക്കിലെ ഗാന്ധിനഗര്‍, കോലാപൂര്‍ വിമാനത്താവളം എന്നിവയാണ് ഹരിഹരേശ്വറിന് സമീപത്തുള്ള ഡൊമസ്റ്റിക് വിമാനത്താവളങ്ങള്‍.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri