Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹരിയാന

ഹരിയാന - മഹാഭാരതത്തിന്‍റെ നാട്

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവയാണ് ഹരിയാനയുടെ അയല്‍സംസ്ഥാനങ്ങള്‍. രാജ്യതലസ്ഥാനമായ ഡല്‍ഹി ഹരിയാനയ്ക്ക് തൊട്ടടുത്താണ്. 1966 ല്‍ പഞ്ചാബിന്‍റെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി രൂപം കൊണ്ട ഈ  സംസ്ഥാനം ഡല്‍ഹിയുടെ വടക്കും പടിഞ്ഞാറും തെക്കും അതിര്‍ത്തികളില്‍ വ്യാപിച്ചു കിടക്കുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും കുറച്ചുമാത്രം സഞ്ചരിച്ചാല്‍ പല വിനോദസഞ്ചാരകേന്ദ്രങ്ങളുമുള്ള ഹരിയാനയിലെത്താം.ഇതിഹാസ കൃതിയായ  മഹാഭാരതത്തില്‍ പാണ്ഡവരും കൌരവരും നേര്‍ക്കനേര്‍ ഏറ്റുമുട്ടിയത് ഇവിടുത്തെ കുരുക്ഷേത്രത്തില്‍ വച്ചാണ്. ഫരീദാബാദിലെ ബാദ്ഖല്‍ തടാകമാണ് ഹരിയാനയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രം.ഭിവാനി നഗരത്തിന് അടുത്തുള്ള നക്ഷത്ര സ്മാരകം കാണാനും ലോകത്തിന്‍റെ വിവിധഭാഗങ്ങളിലുള്ള സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ഇതിനൊപ്പം ക്ഷേത്രങ്ങളും പാര്‍ക്കുകളും, കോട്ടകളും തടാകങ്ങളുമെല്ലാം ഹരിയാന ടൂറിസത്തിന്‍റെ ഭാഗമാണ്.

ആളുകളും സംസ്കാരവും

സമ്പന്നമായ സാംസ്ക്കാരിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന സംസ്ഥാനമാണ് ഹരിയാന.പൌരാണിക വേദങ്ങളുമായി അഭേദ്യമായ ബന്ധം ഹരിയാനയ്ക്കുണ്ട്. പ്രപഞ്ച സ്രാഷ്ടാവായ ബ്രഹ്മാവ് തന്‍റെ സകലതും ത്യജിച്ച് ലോകം സൃഷ്ടിച്ചത് ഇവിടെ വച്ചാണെന്നും വിശ്വാസമുണ്ട്.വേദവ്യാസന്‍ ഇതിഹാസകാവ്യമായ മഹാഭാരതം എഴുതാനായി തെരെഞ്ഞടുത്ത പുണ്യഭൂമിയും ഇതായിരുന്നത്രേ. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് യോഗയും ധ്യാനവും ശീലിച്ചും മന്ത്രങ്ങളുരുവിട്ടും സംസ്ക്കാരത്തെ മുറുകേപ്പിടിച്ചുകൊണ്ടാണ് ഇവിടെയുള്ള ആളുകളുടെ ജീവിതം.രാജ്യത്തിന്‍റെ വടക്കേ അതിര്‍ത്തിയായതുകൊണ്ട് തന്നെ പഴയകാലം മുതല്‍ക്കേ ഒട്ടേറെ യുദ്ധങ്ങള്‍ക്ക് ഹരിയാന വേദിയായിട്ടുണ്ട്. ധീരതയും ധൈര്യവുമാണ് ഈ പ്രദേശവാസികളുടെ മറ്റൊരു മുഖമുദ്ര.

ഉത്സവങ്ങളും മേളകളും

നേരത്തേ പഞ്ചാബിന്‍റെ ഭാഗമായതുകൊണ്ട്തന്നെ പഞ്ചാബിന്‍റെ സംസ്ക്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഹരിയാനയുടെ സംസ്ക്കാരം. ഹരിയാന്‍വി, ഹിന്ദി, പഞ്ചാബ്, ഉറുദു ഇംഗ്ലീഷ് തുടങ്ങി ഭാഷകളാണ് പ്രധാനമായി സംസാരിക്കുന്നത്. എല്ലാ പ്രധാന ഉത്സവങ്ങളും സംസ്ഥാനമൊട്ടാകെ ഒന്നായാണ് ആഘോഷിക്കാറുള്ളത്.മകരസംക്രാന്തിയിക്ക് മുന്‍പ് മഞ്ഞുകാലം കഴിഞ്ഞപാടെ നടക്കുന്ന ലോഹ്രിയാണ് ഇവിടത്തെ പ്രധാന ഉത്സവം.സമൃദ്ധിയെ വരവേല്‍ക്കുന്ന ഉത്സവമായാണ് ഹരിയാനക്കാര്‍ ലോഹ്രി ആഘോഷിക്കുന്നത്. പാരമ്പര്യമായി ഇത് പഞ്ചാബിലാണ് ആഘോഷിക്കുന്നതെങ്കിലും ഹരിയാനയിലുടനീളം ഈ ദിവസം വലിയ ആഘോഷങ്ങള്‍ നടക്കാറുണ്ട്.ഗംഗോര്‍,ബൈശാഖി,ഗുഗ്ഗ നവമി,സൂരജ്കുണ്ഡ് ക്രാഫ്റ്റ് മേള തുടങ്ങിയവയാണ് ഹരിയാനയിലെ മറ്റ് പ്രധാന ആഘോഷങ്ങള്‍. എല്ലാ വര്‍ഷവും സെപ്തംബര്‍ 1ന് ഹരിയാനദിനമായും ആചരിക്കാറുണ്ട്. ഹരിയാന ടൂറിസം കോര്‍പ്പറേഷന്‍ സ്ഥാപിതമായ ദിവസമാണ് ഹരിയാനദിനം.

റൊട്ടികളുടെ നാട്

ഹരിയാനയുടെ സംസ്ക്കാരം പോലെ വളരെ ലളിതമായ ഭക്ഷണരീതിയാണ് ഇവിടത്തേത്.പോഷക സമ്പുഷ്ടമായ ആവി പറക്കുന്ന റൊട്ടികളെ മറന്ന് ഹരിയാനക്കാരന് ഒരു ജീവിതമില്ലെന്ന് പറയാം. പാലുല്‍പ്പാദനം അധികമായി നടക്കുന്ന പ്രദേശമായതുകൊണ്ട് തന്നെ പാലും പാലുല്‍പ്പന്നങ്ങളും ഇവരുടെ ഭക്ഷണത്തിന്‍റെ പ്രധാന ഭാഗമാണ്.പോഷകമില്ലാത്ത ജങ്ക് ഫുഡ് ശീലമാക്കിയ മെട്രോ സിറ്റികളിലെ താമസക്കാരേക്കാള്‍ എന്തുകൊണ്ടും പോഷക സമൃദ്ധവും ലളിതവുമായ ഭക്ഷണമാണ് ഹരിയാനക്കാര്‍ കഴിക്കുന്നത്. ലസ്സി, കോവയ്ക്കാ സബ്ജി, പരിപ്പ്, കാരറ്റ്, ഉലുവ തുടങ്ങിയവ ഇവിടത്തുകാര്‍ കൂടുതലായി ഉപയോഗിക്കാറുണ്ട്.

യാത്ര

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും അടുത്തായതുകൊണ്ട് തന്നെ വിമാനമാര്‍ഗ്ഗമോ, റെയില്‍ മാര്‍ഗ്ഗമോ റോഡുമാര്‍ഗ്ഗമോ സഞ്ചാരികള്‍ക്ക് ഹരിയാനയിലെത്താന്‍ വിഷമമില്ല.

കാലാവസ്ഥ

വേനല്‍ക്കാലങ്ങളില്‍ കനത്തചൂടും മഞ്ഞുകാലത്ത് അതിശൈത്യവും അനുഭവപ്പെടുന്ന പ്രദേശമാണ് ഹരിയാന. അതേസമയം കര്‍ണാല്‍, അംബാല ജില്ലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മഴക്കാലത്ത് ഇവിടെ കനത്ത മഴ അനുഭവപ്പെടാറില്ല. മഹേന്ദ്രഗഢ്, ഹിസ്സാര്‍ ജില്ലകളിലാണ് ഇവിടെ ഏറ്റവും കുറഞ്ഞ മഴ അനുഭവപ്പെടുന്നത്.

ഹരിയാന സ്ഥലങ്ങൾ

  • കുരുക്ഷേത്ര 50
  • അംബാല 10
  • പഞ്ച്കുള 57
  • യമുന നഗര്‍ 6
  • ജഗാധ്രി 7
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu