Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹാസ്സന്‍

ഹാസ്സന്‍: ഹൊയ്സാല സ്മൃതികളില്‍ ഒരു യാത്ര

11

പതിനൊന്നാം നൂറ്റാണ്ടില്‍ ചന്ന കൃഷ്ണപ്പ നായിക് ആണ് ഹാസ്സന്‍ നഗരം സ്ഥാപിച്ചത്. കര്‍ണാടകത്തിലെ ഹാസ്സന്‍ ജില്ലയുടെ ആസ്ഥാനമെന്ന് ഹാസ്സന്‍ നഗരത്തെ വിശേഷിപ്പിക്കാം. കര്‍ണാടകയുടെ വാസ്തുവിദ്യാ തലസ്ഥാനമെന്നാണ് ഹാസ്സന്‍ അറിയപ്പെടുന്നത്. പ്രാദേശിക ദേവതയായ ഹാസ്സനാംബയുടെ പേരില്‍ നിന്നാണ് ഹാസ്സന്‍ എന്ന സ്ഥലനാമമുണ്ടായത്. ഹൊയ്‌സാല സംസ്‌കാരത്തിന്റെ സമൃദ്ധിയാണ് ഹാസ്സന്‍ ജില്ലയില്‍ കാണാന്‍ കഴിയുക.

11, 14 നൂറ്റാണ്ടുകളില്‍ ഹൊയ്‌സാല സാമ്രാജ്യത്തിന്റെ തലസ്ഥാനം ദ്വാരസമുദ്രയായിരുന്നു. ഹാസ്സന്‍ ജില്ലയിലെ ഹാലേബിഡില്‍ ഇപ്പോഴും ഇതിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. ഹൊയ്‌സാല രാജാക്കന്മാരെല്ലാം ജൈനമതവിശ്വാസികളായിരുന്നു. ശിവപ്രതിഷ്ഠയുള്ള ഒട്ടേറെ ക്ഷേത്രങ്ങള്‍ ഹാസ്സനിലങ്ങോളമിങ്ങോളമുണ്ട്. അതിരുകള്‍ ഭേദിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഹാസ്സന്‍ ഇന്ന്. 26.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവുള്ള ഹാസ്സനിലെ ജനസംഖ്യ 157000ത്തോളമാണ്.

ഹാസ്സന്‍ നഗരത്തെക്കുറിച്ച് ചിലത്

മലനാട്, മൈദാന്‍ പ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് ഹാസ്സന്‍ ജില്ല. സുഖകരമായ കാലാവസ്ഥയാണ് ഹാസ്സനിലെ ഏറ്റവും വിശേഷപ്പെട്ട കാര്യം. തണുപ്പോടെ ഉണരുന്ന പ്രഭാതങ്ങളും തെളിഞ്ഞ പകലും വീണ്ടും തണുപ്പ് പുതയ്ക്കുന്ന വൈകുന്നേരങ്ങളും ഹാസ്സനില്‍ അനുഭവിച്ചറിയാം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 187 കിലോമീറ്റര്‍ അകലെയാണ് ഈ ജില്ല. 79ശതമാനം സാക്ഷരതയുള്ള ജില്ലയാണിത്. കര്‍ണാടകത്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചിലത് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. മലനാട് കോളെജ് ഓഫ് എന്‍ജിനീയറിംഗ്, ശ്രീ ധര്‍മ്മസ്ഥല മഞ്ജുനാഥ കോളെജ് ഓഫ് ആയുര്‍വേദ തുടങ്ങിയവ ഇവയില്‍ ചിലതാണ്. കന്നഡയാണ് ജനങ്ങള്‍ കൂടുതലായി സംസാരിക്കുന്നത്. ഒപ്പം ഇംഗ്ലീഷും ഹിന്ദിയുമുണ്ട്.

കാര്‍ഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗം. കൂടെ ക്രോമൈറ്റ് ഖനനവുമുണ്ട്. ഐ എസ് ആര്‍ ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി ആസ്ഥാനം ഹാസ്സനിലാണ് പ്രവര്‍ത്തിക്കുന്നത്. റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെ എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. മംഗലാപുരം വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം, ഇവിടെനിന്നും ഹാസ്സനിലെത്താന്‍ 115 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെനിന്നും. ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നും 187 കിലോമീറ്റര്‍ ദൂരമുണ്ട് ഹാസ്സനിലേക്ക്.

ഹാസ്സനിലെ പ്രധാന ആകര്‍ഷണങ്ങള്‍ഹാസ്സനാംബ ക്ഷേത്രം ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്. തീര്‍ത്ഥാടനത്തിനും അതല്ലാതെ കാഴ്ചകള്‍ കാണാനായും ഇവിടെ ഏറെ സഞ്ചാരികള്‍ എത്തുന്നുണ്ട്. ബേലൂര്‍, ഹാലേബിഡ്, ശ്രാവണബലഗോള, ഗൊരുര്‍ അണക്കെട്ട് എന്നിവയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു സ്ഥലങ്ങള്‍. ഹാസ്സന്‍ നഗരത്തില്‍ താമസം തരപ്പെടുത്തുകയെന്നതില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. എല്ലാ സൗകര്യങ്ങളുമുള്ള താമസസ്ഥലങ്ങള്‍ നഗരത്തില്‍ ഏറെയുണ്ട്. ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ലഭ്യമാണ്. കര്‍ണാടകയുടെ ചരിത്രവും സംസ്‌കാരവും അറിയുകയെന്ന ഉദ്ദേശവുമായി പോകുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഹാസ്സന്‍.

ഹാസ്സന്‍ പ്രശസ്തമാക്കുന്നത്

ഹാസ്സന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹാസ്സന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹാസ്സന്‍

  • റോഡ് മാര്‍ഗം
    ബംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം തുടങ്ങിയ പ്രമുഖ കര്‍ണാടക നഗരങ്ങളില്‍ നിന്നും ചെറുനഗരങ്ങളില്‍ നിന്നുമെല്ലാം റോഡുമാര്‍ഗം ഹാസനിലെത്താം. പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ഹാസ്സനിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസ് സര്‍വ്വീസുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നഗരകേന്ദ്രത്തില്‍ നിന്നും 2കിലോമീറ്റര്‍ അകലം മാത്രമേ ഹാസ്സനിലെ റെയില്‍വേ സ്‌റ്റേഷനിലേയ്ക്കുള്ളു. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം തീവണ്ടിമാര്‍ക്ഷം ഹാസ്സിനിലെത്തുക എളുപ്പമാണ്. സ്‌റ്റേഷനില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തോ ടാക്‌സികളിലോ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഹാസ്സന്‍ ജില്ലയില്‍ വിമാനത്താവളമില്ല. ബാംഗ്ലൂര്‍ വിമാനത്താവളം, മംഗലാപുരം വിമാനത്താവളം എന്നിവയാണ് അടുത്തു കിടക്കുന്ന വിമാനത്താവളങ്ങള്‍. ഇവിടെ ഇറങ്ങിയാല്‍ റോഡുമാര്‍ഗമോ, റയില്‍ മാര്‍ഗമോ ഹാസ്സനില്‍ എത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu