ഹസാരിബാഗിലെ തീര്‍ത്ഥാടന കേന്ദ്രമാണ് രാജ്രാപ്പ. ചിന്നമസ്ത ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇത്. താന്ത്രിക ശൈലിയിലുള്ള നിര്‍മാണത്തിന് പേരുകേട്ട ക്ഷേത്രമാണ് ഇത്. ഈ കാളിക്ഷേത്രത്തില്‍ മൃഗബലിയും നടക്കാറുണ്ടത്രെ.
ഝാര്‍ഘണ്ടിലെ സാന്താള്‍ എന്ന ആദിവാസികളുടെ പുണ്യസ്ഥലം കൂടിയാണ് രാജ്രാപ്പ. ഡിസംബര്‍ മാസത്തില്‍ ഇവര്‍ കൂട്ടത്തോടെ ഈ ക്ഷേത്രത്തിലെത്തുന്നു. ബിഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഇവിടെ കൂട്ടത്തോടെ സഞ്ചാരികള്‍ വരാറുണ്ട്. രാജ്രപ്പ വെള്ളച്ചാട്ടങ്ങളും ഏറെ പ്രശസ്തമാണ്.