ഹിസാറിന്‍െറ കിഴക്കുഭാഗത്ത് 26 കിലോമീറ്റര്‍ അകലെ ഹാന്‍സിയിലാണ് ബാര്‍സി ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഹിസാര്‍ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടങ്ങളിലൊന്നാണ് ഇവിടം. ദല്‍ഹി ഗേറ്റ്, ഹിസാറ ഗേറ്റ്, ഗൊസെയിന്‍ ഗേറ്റ്, ഉംമ്രാ ഗേറ്റ് എന്നിവയാണ് മറ്റു കവാടങ്ങള്‍.
ഹാന്‍സി കോട്ടയുടെ പുറംമതിലിനോട് ചേര്‍ന്നുള്ള ഇംപീരിയല്‍ ഗേറ്റ് ഭാഗം നഗരത്തിലെ തിരക്കുള്ള ബസാറുകളിലൊന്നാണ് ഇന്ന്. പ്രതാപകാലത്ത് ഹാന്‍സി കോട്ടയിലേക്കുള്ള പ്രവേശന കവാടമായി ഉപയോഗിച്ചിരുന്നതാണ് ഈ കവാടം. എ.ഡി 1304 -1305 കാലത്താണ് ഇത് സ്ഥാപിച്ചതെന്ന് ഇതില്‍ സ്ഥാപിച്ചിരിക്കുന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള എഴുത്ത് പറയുന്നു.
രജപുത്ര രാജാവായിരുന്ന പൃഥിരാജിന്‍െറ പ്രതിനിധിയായിരുന്ന കില്ഹാനയാണ് ബാര്‍സി ഗേറ്റ് സ്ഥാപിച്ചതെന്നാണ് ചരിത്രം. എ.ഡി 1167ല്‍ വിക്രം സാംവത്ത് എന്നയാളാണ് ഇത് സ്ഥാപിച്ചതെന്നും ചരിത്രം പറയുന്നു. ബാര്‍സി ഗേറ്റില്‍ നിരവധി തവണ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. 1799ല്‍ ഇവിടത്തെ കുത്തകാധികാരിയായിരുന്ന ജോര്‍ജ് തോമസ് ആണ് ആദ്യം ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്. 1801 ഡിസംബറില്‍ മറാത്ത സേനയും ബ്രിട്ടീഷുകാരും തമ്മില്‍ നടത്തിയ യുദ്ധത്തിലും ഈ ഗേറ്റിന് കേടുപാടുകള്‍ ഉണ്ടായി. 2001ലാണ് ഇവിടെ അവസാനമായി അറ്റകുറ്റപ്പണി നടത്തിയത്.