ചരിത്രപരമായ പ്രാധാന്യമുള്ള ഈ നഗരം ഹിസാറിന്‍െറ കിഴക്കുഭാഗത്ത് 52 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സോത്തിസിസ്വാള് സെറാമിക്ക് കാലഘട്ടം വരെ ചെന്നെത്തുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയ മൂന്ന് കുന്നുകളാണ് ഇവിടെയുള്ളത്.
ഹരിയാനാ സര്‍ക്കാരിന്‍െറ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായിരുന്ന ധൂപ്സിംഗും ചന്ദര്‍പാല്‍ സിംഗും 1980ല്‍ നടത്തിയ ഉദ്ഘനനത്തിലാണ് ചരിത്രപ്രാധാന്യമുള്ള ഈ കുന്നുകള്‍ കണ്ടെത്തിയത്. ഹാരപ്പന്‍ സംസ്കാരത്തിന്‍െറ ശേഷിപ്പുകളായ മണ്‍പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു.
മണ്പൂച്ചട്ടികള്, ഉരുണ്ട ജാറുകള്‍, പരന്ന പാത്രങ്ങള്‍ തുടങ്ങി നിരവധി മണ്‍പാത്ര രൂപങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തവയില്‍ പെടും. വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ബി.സി 12 മുതല്‍ ഒമ്പതാം നൂറ്റാണ്ട് വരെ ഇവിടെ നിലനിന്നിരുന്നു ഋഗ്വേദിക്ക് സംസ്കാരത്തിന്‍െറ ജീവിക്കുന്ന തെളിവുകളാണ് ഇവയെന്ന് കണ്ടെത്തിയിരുന്നു.
ദര്‍ഗ, ഗ്രാമത്തിലെ ഒരു കുളത്തില്‍ സ്ഥിതി ചെയ്യുന്ന ബാബാ ബക്ഷന്‍ ഷാ, ഗുരുദ്വാര കാംബോജ് സാബ, ഗുരുദ്വാര ബന്ദ ബഹാദൂര്‍ തുടങ്ങി മതപരമായ സ്മാരകങ്ങളും ശിവ് മന്ദിര്‍,ബാബാ ബലക്നാദ്, സനാതന്‍ ധരം മന്ദിര്‍ എന്നീ ക്ഷേത്രങ്ങളും ചില പഴക്കം ചെന്ന മസ്ജിദുകളും ഇവിടെയുണ്ട്.