നാഷണല്‍ ഹൈവേ പത്തില്‍ ഹിസാര്‍ നഗരത്തിലാണ് ക്രിസ്തുവിന്‍െറ പന്ത്രണ്ട് ശിഷ്യന്മാരില് ഒരാളായ സെന്റ്.തോമസിന്‍െറ പേരിലുള്ള ദേവാലയം സ്ഥിതി ചെയ്യുന്നത്. 1860 ഡിസംബറില്‍ ആരംഭിച്ച് 1864 മെയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ദേവാലയം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. 1865 ഡിസംബര്‍ 31ന് കല്‍ക്കട്ട ബിഷപ്പായിരുന്ന ജോര്‍ജ് എഡ്വേര്‍ഡ് ലിഞ്ച് കോട്ടണ്‍ ആണ് 45000 രൂപ ചെലവിട്ട് നിര്‍മിച്ച ഈ ദേവാലയം ആശീര്‍വദിച്ചത്.
വിക്ടോറിയന്‍ മാതൃകയിലുള്ള ഹിസാര്‍ നഗരത്തിലെ ഏക കെട്ടിടമെന്ന് തന്നെ ഈ ദേവാലയത്തെ വിശേഷിപ്പിക്കാം. അള്‍ത്താരയും കട്ടിയുള്ള വെല്‍വെറ്റ് തുണികള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ പ്രസംഗ വേദിയും പുരോഹിതന്മാരുടെ വസ്ത്രധാരണ മുറിയും ജ്ഞാനസ്നാനത്തിനുള്ള കല്‍ത്തൊട്ടിയും ഇവിടെയുണ്ട്.
രണ്ട് അടി കട്ടിയില്‍ കെട്ടിയ ഭിത്തികളോടെയുള്ള പള്ളിയുടെ പ്രധാന ഹാളില്‍ ഏകദേശം 40ഓളം പേര്‍ക്ക് ഇരിക്കാം. പള്ളിയിലെ മണി 1874ല്‍ റൂര്‍ക്കിയിലാണ് നിര്‍മിച്ചത്. പള്ളിയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്നാണ് സെമിത്തേരിയില്‍ സ്ഥിതി ചെയ്യുന്നത്. 1857ല്‍ ഇന്ത്യന്‍ പട്ടാളക്കാരാല്‍ കൊല്ലപ്പെട്ട ഹിസാര്‍ കലക്ടറായിരുന്ന ജോണ്‍ വെഡ്ഡര്‍ ബേണിന്െറയും കുടുംബത്തിന്‍െറയും മൃതദേഹങ്ങള്‍ ഇവിടെയാണ് അടക്കിയിരിക്കുന്നത്. 1899വരെ പള്ളിയില്‍ ക്രൈസ്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പള്ളിയുടെ ശതാബ്ദിയുടെ ഭാഗമായ പ്രത്യേക കുര്‍ബാന 1966 ജനുവരി എട്ടിന് ദല്‍ഹി ബിഷപ്പായിരുന്ന റവ. എഫ്.ആര് വില്‍സ് ആണ് നിര്‍വഹിച്ചത്.