വനത്തിനുള്ളിലുള്ള ഒരു ഗ്രാമമാണ് പെന്നഗ്രാം. ഹൊഗെനക്കലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെയാണിത്. വനത്തിലൂടെയുള്ള പെന്നഗ്രാമിലേക്കുള്ള വഴി പ്രകൃതി സൗന്ദര്യത്താല്‍ വളരെ ആകര്‍ഷകമാണ്.പെന്നഗ്രാമില് പട്ടുനൂല്‍പ്പുഴുക്കളെ വളര്‍ത്തുന്ന മള്‍ബറി തോട്ടങ്ങളും, ടെറാക്കോട്ടയില്‍ നിര്‍മ്മിച്ച, അയ്യനാര് എന്ന് തദ്ദേശവാസികള്‍ വിളിക്കുന്ന പ്രതിമകളും കാണാനാവും.
ഈ പ്രതിമകള്‍ ഗ്രാമത്തിന്റെ കാവല്ദേവന്മാരാണ്. വര്‍ണ്ണാഭമായ ആഴ്ച്ചചന്തയും സഞ്ചാരികള്‍ക്ക് അനുഭവമാകും.