ഷിമോഗ ജില്ലയിലെ ജോഗ്ഫാള്‍സിന് സമീപത്തെ ഒരു പ്രധാന ടൂറിസ്റ്റ് ലൊക്കേഷനാണ് സാഗര. ചരിത്രപ്രാധാന്യമുള്ള ഇക്കേരിയുടെയും കേളടിയുടെയും സമീപത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. കേളഡ്ജി വംശത്തിലെ രാജാവായിരുന്ന സദാശിവ നായക് പണികഴിപ്പിച്ച സദാശിവ സാഗര തടാകം ഇവിടയാണ്. ഈ തടാകം ഇപ്പോള്‍ അറിയപ്പെടുന്നത് ഗണപതി കരെ എന്ന പേരിലാണ്. മരികാംബാ കേഷത്രം, മഹാഗണപതി ക്ഷേത്രം എന്നിവയാണ് ഇവിടത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. വരദനദി ഉദ്ഭവിക്കുന്ന വരദമൂല ഇവിടെ നിന്നും കാണാവുന്ന ദൂരത്താണ്.