ഹൗറ നഗരത്തില്‍ തന്നെ നദീതീരത്തായാണ് ഈ മാള്‍ സ്ഥിതി ചെയ്യുന്നത്. ബ്രാന്റഡ് സാധനങ്ങള്‍ മുതല്‍ പരമ്പരാഗത സാധനങ്ങള്‍ വരെ ഇവിടെ ലഭിക്കും. സിനിമാ പ്രേമികള്‍ക്കായി മള്‍ട്ടിപ്ളക്സും പോപ്പ്കോണും കൊറിച്ച് സൊറ പറയാന്‍ കൊതിക്കുന്നവര്‍ക്കായി വലിയ നടുമുറ്റവും ഇവിടെയുണ്ട്.