Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹൂബ്ലി

ഹൂബ്ലി : ഇരട്ടനഗരങ്ങളുടെ നാട്

21

തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഹൂബ്ലി. കര്‍ണാടകത്തിലെ ഇരട്ടനഗരങ്ങള്‍ ചേര്‍ന്ന കോര്‍പ്പറേഷനാണ് ഹൂബ്ലി - ധാര്‍വ്വാഡ്. ധാര്‍വ്വാഡ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഇത്. ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ ഏറ്റവും വികസിത നഗരമായാണ് ഹൂബ്ലി കണക്കാക്കപ്പെടുന്നത്. അനുദിനം വളരുന്ന വിദ്യാഭ്യാസ - സാങ്കേതിക - വ്യാവസായിക മേഖലകളാണ് ഹൂബ്ലിയുടെ പ്രത്യേകത.

പുഷ്പിക്കുന്ന വള്ളി എന്നര്‍ത്ഥം വരുന്ന ഹുബ്ബാളി എന്ന കന്നഡ വാക്കില്‍നിന്നാണ് ഹൂബ്ലി എന്ന പേരുണ്ടായത്. ചാലൂക്യരുടെ കാലത്തെ കഥകള്‍ പറയാന്‍ കരുത്തുള്ള ചരിത്രനഗരമാണ് ഹൂബ്ലി. രായര ഹൂബ്ലി, ഏലേയ പുരവദ ഹള്ളി, പുരബള്ളി എന്നിങ്ങനെയുള്ള പേരുകളില്‍ നേരത്തെ ഈ നഗരം അറിയപ്പെട്ടിരുന്നതായി കാണാം. വിജയനഗര രായരുടെ കാലത്താണ് ഉരുക്കിനും വെടിയുപ്പിനും പരുത്തിക്കും പേരുകേട്ട ഇടമായി രായര ഹൂബ്ലി മാറുന്നത്.

ചരിത്രത്തിലേക്ക്

മറാത്തരുടെയും മുഗളന്മാരുടെയും പിന്നീട് ബ്രട്ടീഷുകാരുടെയും ഇഷ്ടസ്ഥലമായിരുന്നു ഹൂബ്ലി. ഹൂബ്ലിയില്‍ ബ്രട്ടീഷുകാര്‍ പണിത ഒരു ഫാക്ടറി 1675 ല്‍ ശിവജി പിടിച്ചെടുക്കുകയുണ്ടായി. മുഗള്‍ വംശജനായിരുന്ന സാവനൂര്‍ നവാബിന്റെ കീഴിലായിരുന്നു ഇടക്കാലത്ത് ഹൂബ്ലി. 1755 - 56 കാലത്ത് മറാത്ത വംശജര്‍ ഇവിടം പിടിച്ചെടുത്തു. ഇതിനിടയില്‍ കുറച്ചുകാലം ഹൂബ്ലി സുല്‍ത്താന്‍ ഹൈദര്‍ അലിയുടെ കീഴിലായിരുന്നെങ്കിലും പിന്നീട് മറാത്തര്‍ ഹൂബ്ലി വീണ്ടെടുക്കുകയായിരുന്നു.

1817 ല്‍ പഴയ ഹൂബ്ലി ബ്രട്ടീഷ് ഭരണത്തിന്‍ കീഴിലായി. ഏറെ വൈകാതെ 1820ല്‍ പുതിയ ഹൂബ്ലിയും ബ്രട്ടീഷുകാര്‍ പിടിച്ചെടുത്തു. 1880 ല്‍ ബ്രട്ടീഷുകാര്‍ സ്ഥാപിച്ച റെയില്‍വ്വേ ഫാക്ടറിയാണ് പിന്നീട് ഹൂബ്ലിക്ക് വ്യാവസായിക മുന്നേറ്റങ്ങള്‍ സാധ്യമാക്കിയ വികസനപരമ്പരയില്‍ ആദ്യത്തേത്. പരുത്തി ഉത്പാദനത്തിനും ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിക്കും പേരുകേട്ട ഇടമാണ് ഇന്ന് ഹൂബ്ലി. .ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ആസ്ഥാനം കൂടിയാണ് ഹൂബ്ലി.

ഹൂബ്ലിയിലെ കാഴ്ചകള്‍

സമീപകാലത്തായി കര്‍ണാടകയിലെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളരുന്ന നഗരമാണ് ഹൂബ്ലി. ഭവാനിശങ്കര ക്ഷേത്രം, സിദ്ധരൂധ മഠം, ആസര്‍, ഉന്‍കല്‍ തടാകം, നൃപതുംഗ ബേട്ട, ഗ്ലാസ്സ് ഹൗസ് തുടങ്ങിയവയാണ് ഹൂബ്ലിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന പ്രധാന കാഴ്ചകള്‍.

ഇരട്ടനഗരമായ ധാര്‍വ്വാഡിലെ മനോഹരകാഴ്ചകളും ഹൂബ്ലിയിലെത്തിയാല്‍ കാണാം. നേവില്‍തീര്‍ത്ഥം, സന്തോഡ, സോഗല്ല, മതോഡ വെള്ളച്ചാട്ടങ്ങള്‍, ഇസ്‌കോണ്‍ ക്ഷേത്രം, സൈക്‌സ് പോയന്റ്, ഉലാവിയ എന്നിവിടങ്ങളിലും സഞ്ചാരികളെത്തുന്നു. ബിജാപൂര്‍, ബിദാര്‍, ബദാമി, ഐഹോളെ, പട്ടടക്കല്‍, ഹംപി തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് യാത്രപോകാനും ഇവിടെ നിന്നും എളുപ്പമാണ്.

ഒക്‌ടോബറിനും ഫെബ്രുവരിക്കും ഇടയിലുള്ള മാസങ്ങളാണ് ഡെക്കാന്‍ പീഠഭൂമിക്കും മലനാടിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഹൂബ്ലി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും കര്‍ണാടകയില്‍ നിന്നും മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്നും എളുപ്പത്തില്‍ ഹൂബ്ലിയിലെത്തിച്ചേരാം. ഹൂബ്ലി വിമാനത്താവളത്തില്‍നിന്നും ബാഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് വിമാനസൗകര്യവുമുണ്ട്.

ഉങ്കല്‍ താടകം, ഹൂബ്ലി

110 കൊല്ലം പഴക്കമുള്ള ഉങ്കല്‍ തടാകമാണ് ഹൂബ്ലിയിലെ പ്രധാന കാഴ്ചകളിലൊന്ന്. 200 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഉങ്കല്‍ തടാകം സന്ദര്‍ശിക്കുന്നതിനായി നിരവധി യാത്രികരാണ് ഇവിടെ എത്തിച്ചേരുന്നത്. സൂര്യാസ്തമയമടക്കമുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും സ്വച്ഛമായ അന്തരീക്ഷത്തിനും പേരുകേട്ടതാണ് ഈ വമ്പന്‍ തടാകം.

തടാകമധ്യത്തിലായി സ്ഥാപിച്ചിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. 1859ല്‍ ജനിച്ച ശ്രീ സിദ്ധപ്പജയുടെ കര്‍മഭൂമിയായും ഇവിടം കരുതപ്പെടുന്നു. പതിനാലാം വയസ്സില്‍ വീടുവിട്ടിറങ്ങിയ അദ്ദേഹം ഉങ്കല്‍ ക്ഷേത്രത്തില്‍ വച്ച് തന്റെ ഗുരുവിനെ കണ്ടെത്തിയെന്നാണ് വിശ്വാസം. 1921 ലാണ് അദ്ദേഹം ദിവംഗതനാകുന്നത്. പരിസരപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തുന്നതിന്റെ പ്രധാന സ്രോതസ്സാണ് ഉങ്കല്‍ തടാകം. ചുറ്റും പച്ചപ്പുവിരിച്ചുനില്‍ക്കുന്ന ഉങ്കല്‍ ലേക്കില്‍ ബോട്ടിംഗിനുള്ള സൗകര്യവുമുണ്ട്.

ഹൂബ്ലി പ്രശസ്തമാക്കുന്നത്

ഹൂബ്ലി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹൂബ്ലി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹൂബ്ലി

  • റോഡ് മാര്‍ഗം
    മംഗലാപുരം, പൂനെ, മൈസൂര്‍, ബാംഗ്ലൂര്‍, എന്നീ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി ബസ്സ് സര്‍വ്വീസുകളുണ്ട്. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ഹൂബ്ലിയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 4 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ഹൂബ്ലി എയര്‍പോര്‍ട്ടിലേക്ക് ഇവിടെനിന്നും ഏഴ് കിലോമീറ്റര്‍ ദൂരമേയുള്ളൂ. ഗോവ, ഡാബോലിം എന്നിവയാണ് അടുത്തുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകള്‍. ഗോവയിലേക്ക് 186 കിലോമീറ്ററാണ് ഇവിടെനിന്നും ദൂരം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri