ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പേരാണ് ഇവിടുത്തെ ഗ്ലാസ്സ് ഹൗസ് ഗാര്ഡന്. ഹൂബ്ലിയിലെത്തുന്ന സഞ്ചാരികള്‍ നിശ്ചയമായും കണ്ടിരിക്കേണ്ട ഒന്നാണ് ഗ്ലാസ് ഹൗസ് ഗാര്‍ഡനിലെ ഫ്ളവര്‍ ഷോ. എക്സിബിഷന്, മീറ്റിംഗുകള്‍, പ്രോഗ്രാമുകള്‍ എന്നിവ നടത്താന്‍ പറ്റിയ ഇടമാണ് ഗ്ലാസ് ഹൗസ് ഗാര്ഡന്.
ഇന്ദിരാഗാന്ധിയാണ് ഈ ഗാര്ഡന് ഉദ്ഘാടനം ചെയ്തത്. ബാംഗ്ലൂരിലെ ലാല്‍ബാഗിനെ ഓര്‍മിപ്പിക്കുന്നതാണ് ഇന്ദിരാ ഗ്ലാസ് ഹൗസ് ഗാര്ഡന്. നിരവധി ആളുകളെ ആദരിക്കുന്ന ചടങ്ങിന് കൂടി വേദിയായിട്ടുണ്ട് ഈ ഗാര്ഡന്. രാവിലെ അരണണിക്കൂര് നേരം ആളുകള്‍ക്ക് ചിരിചികിത്സ നടത്തുന്ന ലാഫിംഗ് ക്ലബ്ബും സഞ്ചാരികള്‍ക്ക് ഇവിടെ കാണാന്‍ കഴിയും. ഇന്ദിരാ ഗ്ലാസ് ഹൗസ് ഗാര്‍ഡന്റെ സംര്കഷണവും പരിപാലനവും സിറ്റി മുനിസിപ്പാലിറ്റിക്കാണ്.