ഹൈദരാബാദിലെ പുണ്യപുരാതനക്ഷേത്രങ്ങളിലൊന്നായ ഇത് വിസ ബാലാജി ക്ഷേത്രം എന്നും വിസ ഗോഡ് എന്നും അറിയപ്പെടാറുണ്ട്. മഹാവിഷ്ണുവിന്െറ രൂപങ്ങളിലൊന്നായ ബാലാജിയാണ് ഇവിടത്തെ മുഖ്യപ്രതിഷ്ഠ. ശ്രീദേവി,ഭൂദേവി എന്നിവര്‍ ഉപദേവതകളായുള്ള ഈ ക്ഷേത്രത്തിന്‍െറ ഏറ്റവും വലിയ പ്രത്യേകത ഇവിടെ യാതൊരു സംഭാവനകളും സ്വീകരിക്കാറില്ല എന്നതാണ്.
സംഭാവനപെട്ടികളും മറ്റും ക്ഷേത്രത്തില്‍ കാണാന്‍ കഴിയില്ല. ഉസ്മാന് സാഗര്‍ തടാകരയില് മെഹ്ദിപട്ടണത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെയാണ് അഞ്ഞൂറുവര്‍ഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റുക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി കുടുംബട്രസ്റ്റിന്െറ കീഴിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദൈവത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന സന്ദേശമാണ് ഈ ക്ഷേത്രം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇവിടെ വി.വി.ഐ.പികള്‍ക്കും മറ്റും പ്രത്യേക പരിഗണനയൊന്നും നല്‍കാറില്ല. ഓരോവര്‍ഷവും ആയിരകണക്കിന് ഭക്തരാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്.