‘ആകാശത്തിന്‍െറ കണ്ണാടി’ എന്ന് ഉറുദുവില്‍ അര്‍ഥം വരുന്ന ഫലക്ക് നാമ കൊട്ടാരത്തിന്‍െറ നിര്‍മാണം 1884ലാണ് തുടങ്ങിയത്. ഹൈദരാബാദിന്‍െറ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട് നൈസാമിന് കൈമാറുകയായിരുന്നു. ചാര്‍മിനാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്‍െറ രൂപകല്‍പ്പന നിര്‍വഹിച്ചത് ഇംഗ്ളീഷുകാരനാണ്.
14,15 നൂറ്റാണ്ടിലെ ഇംഗ്ളീഷ് കെട്ടിടങ്ങളുടെയും ഇറ്റാലിയന്‍ വാസ്തുശില്പ്പകലയുടെയും സമ്മിശ്ര കാഴ്ചയാണ് കൊട്ടാരം. ആകാശകാഴ്ചയില്‍ തേളിന് സമാനമായാണ് കൊട്ടാരം കാണപ്പെടുന്നത്. നീളമുള്ള രണ്ട് കൊമ്പുകള്‍ക്ക് സമാനമായി കെട്ടിടം വടക്ക് ഭാഗത്തേക്ക് നീട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. മധ്യഭാഗത്താണ് അടുക്കളയടക്കം പ്രധാന മുറികള്‍. സ്ത്രീകളുടെ താമസസ്ഥലങ്ങള്‍ കെട്ടിടത്തിന്‍െറ തെക്കുഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്.