നൂറ്റാണ്ടിന്‍െറ പഴക്കമുള്ള പള്ളി ഹയാത്ത്ബക്ഷി മൊസ്ക്ക് എന്നും ഹയാത്ത്നഗര്‍ ഗ്രാന്റ് മൊസ്ക്ക് എന്നും അറിയപ്പെടാറുണ്ട്. കുത്തുബ്ഷാഹി വംശത്തിലെ അഞ്ചാമത്തെ രാജാവായിരുന്ന അബ്ദുല്ല കുത്തുബ്ഷായുടെ കാലത്ത് നിര്‍മാണം തുടങ്ങിയ ഹൈദരാബാദ് നിവാസികള്‍ക്കിടയില്‍ മതപരമായി ഏറെ പ്രാധാന്യമുള്ള ഈ പള്ളിയുടെ നിര്‍മാണം 1672ലാണ് പൂര്‍ത്തിയായത്. നമസ്കാരം നിര്‍വഹിക്കുന്നതിന് പുറമെ യാത്രികര്‍ക്ക് വിശശ്രമിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ പള്ളിയെ വ്യത്യസ്തമാക്കുന്നത്. ഇതിനായി പള്ളിയോട് ചേര്‍ന്ന് തന്നെ ഒരു റെസ്റ്റ്ഹൗസ് ഉണ്ട്. അഞ്ചുകവാടങ്ങളും രണ്ട് മിനാരങ്ങളുമാണ് പള്ളിക്കുള്ളത്.