ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഹൈദരാബാദിനെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഹുസൈന്‍സാഗര്‍ തടാകം. 1562ല്‍ ഹസ്രത്ത് ഹുസൈന് ഷാ വാലിയാണ് മൂസി നദിക്ക് അനുബന്ധമായി നഗരത്തിലെ ജലസേചനാവശ്യത്തിന് വെള്ളമത്തെിക്കാന്‍ ഹുസൈന്‍സാഗര്‍ തടാകം നിര്‍മിച്ചത്. ഹൈദരാബാദിനെയും ഇരട്ടനഗരമായ സെക്കന്തരാബാദിനെയും ബന്ധിപ്പിച്ച് നിര്‍മിച്ചിട്ടുള്ള ഈ തടാകത്തില്‍ വര്‍ഷത്തില്‍ എക്കാലത്തും വെള്ളമുണ്ടാകും.
തടാകത്തോട് ചേര്‍ന്നാണ് പ്രശസ്തമായ നെക്ക്ലേസ് റോഡ് സ്ഥിതി ചെയ്യുന്നത്. രാത്രി സമയങ്ങളില്‍ ലൈറ്റുകള്‍ തെളിക്കുമ്പോള്‍ നെക്ക്ലേസിലെ രത്നകല്ലുകള്‍ പോലെ തോന്നുന്നതിനാലാണ് ഈ പേര് വന്നത്. 1992ല്‍ ഒറ്റക്കല്ലില്‍ കൊത്തിയ ബുദ്ധപ്രതിമ തടാകത്തിന്‍െറ മധ്യത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. തടാകകരയില്‍ നിന്ന് ഇങ്ങോട്ട് ബോട്ട്സര്‍വീസും ഉണ്ട്.