മധാപൂരില്‍ ഹൈടെക്ക് സമീപമുള്ള പരമ്പരാഗത ആന്ധ്രാഗ്രാമത്തിന്‍െറ പുനസൃഷ്ടിയാണ് ശില്പ്പാരാമം. ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. 65 ഏക്കറില്‍ പഴയ തെലുങ്ക് തറവാടുകളും ആളുകളും വസ്ത്രങ്ങളും കൊല്ലനും നെയ്ത്തുകാരനും, കടകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഇടക്കിടക്ക് പൂന്തോട്ടങ്ങളും തടാകങ്ങളും സംവിധാനിച്ചിട്ടുണ്ട്. ഷോപ്പിംഗ് ഉല്‍സവമാക്കാന്‍ നിരവധി കടകളും ഇതിനകത്ത് ഉണ്ട്.
കരകൗശല വസ്തുക്കള്‍, പ്രതിമകള്‍,വളകള്‍, മാലകള്‍, സാരികള്‍, ചുരിദാര്‍ അങ്ങനെ എന്തും ഇവിടെ ലഭിക്കും. ഇന്ത്യയിലെ പരമ്പരാഗത കരകൗശല മേഖലയുടെ സംരക്ഷണാര്‍ഥം 1992ലാണ് ശില്പ്പാരാമം തുടങ്ങിയത്. പ്രചാരണാര്‍ഥം ഇവിടെ സംഘടിപ്പിക്കുന്ന പരമ്പരാഗത മേളകള്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായവ ആണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത കരകൗശല ഉല്‍പ്പന്ന നിര്‍മാണ രീതികള്‍ നമുക്ക് മേളയില്‍ പരിചയപ്പെടാം.